HOME
DETAILS

ദോക്്‌ലാമില്‍ സൈനിക നടപടി രണ്ടാഴ്ചക്കകമെന്ന് ചൈന

  
backup
August 05 2017 | 19:08 PM

%e0%b4%a6%e0%b5%8b%e0%b4%95%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f

ബെയ്ജിങ്: ദോക്്‌ലാം വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരേ സൈനിക നടപടിക്ക് ചൈന നീക്കം നടത്തുന്നുവെന്ന് ചൈനീസ് മാധ്യമം. രണ്ടാഴ്ചക്കകം ഇന്ത്യയ്‌ക്കെതിരേ സൈനീക നീക്കമുണ്ടാകുമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന പലതവണ ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടിബറ്റില്‍ യുദ്ധസമാന സൈനിക പരിശീലനവും നടത്തി. തുടര്‍ന്നാണ് ഇന്ത്യയ്ക്കു ഭീഷണിയുമായി ചൈനീസ് മാധ്യമം രംഗത്തുവന്നത്.
അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറാകുന്നില്ലെന്നും രണ്ടാഴ്ചക്കകം ചെറിയ തോതിലുള്ള സൈനിക നടപടി ഇന്ത്യയ്‌ക്കെതിരേ ഉണ്ടാകാമെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഷാങ്്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ അന്താരാഷ്ട്ര വിദഗ്ധന്‍ ഹു സിയോങിന്റെ നിരീക്ഷണമാണ് ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ചത്.
എന്നാല്‍ സൈനിക നടപടിക്കു മുന്‍പ് ചൈന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ വിവരം അറിയിക്കുമെന്നും അദ്ദേഹം പറയുന്നു. ടിബറ്റിലെ ഉയരം കൂടിയ മേഖലകളില്‍ ചൈന നടത്തിയ യുദ്ധസമാന പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സി.സി.ടി.വി) പുറത്തുവിട്ടിരുന്നു. എന്നാല്‍ നയതന്ത്രതലത്തിലൂടെ സംഘര്‍ഷം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ പറയുന്നു. ഇന്ത്യ പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago