കുത്തിയിരുപ്പ് സമരം നടത്തി
കാക്കനാട്: ഇടച്ചിറയിലെ സ്വകാര്യ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കെതിരേ പ്രതിഷേധവുമായി സമീപവാസികള്‍ കുത്തിയിരുപ്പ് സമരം നടത്തി.
മാസങ്ങള്‍ക്ക് മുമ്പ് സമീപവാസികള്‍ക്കും മറ്റും ശല്യമാകുന്ന രീതിയിലായിരുന്ന ഹോസ്റ്റല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിച്ചിരുന്നു. അനധികൃത സ്ഥാപനമാണെന്ന് മനസിലായതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ കൂടി ലൈസല്സ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ലൈസന്‍സ് റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി ഒരു മാസം കൂടി പ്രവര്‍ത്തിക്കുകയായിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് മാസം ലൈസന്‍സിന്റെ കാലാവധി അവസാനിച്ചതോടെ മുന്‍സിപ്പല്‍ ആക്റ്റ് പ്രകാരമല്ല ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നതെന്ന് നഗരസഭ ഉദ്ദോഗസ്ഥന്മാര്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇതിനിടെ നടത്തിപ്പുകാരി കോടതിയില്‍ നിന്നു പൊലിസ് സംരക്ഷണാനുമതി വാങ്ങിയിരുന്നു. ഹോസ്റ്റല്‍ നടത്തിപ്പുകാരിയും നഗരസഭയുമായി കേസില്‍ കഴിഞ്ഞ ദിവസം നഗരസഭയുടെ വക്കീല്‍ ഹാജരാകാത്തതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കുകയും ചെയ്തു. ഇത് നഗരസഭ അധികാരികളുടെ ഒത്തുകളിയെന്നാരോപിച്ച് ഹോസ്റ്റല്‍ സമീപവാസികള്‍ സമരവുമായി രംഗത്ത് വരികയായിരുന്നു.
എന്നാല്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയുമായി ഒരു രീതിയിലുമുള്ള ഒത്തുകളി ഇല്ലായെന്നും കേസുമായി മുന്നോട്ട് പോകുമെന്നും തൃക്കാക്കര നഗരസഭ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."