പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
പെരുമ്പാവൂര്‍: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം പെരുമ്പാവൂരില്‍ നടന്നു. ഡോ. സെബസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
അച്ചടി വ്യവസായം കേരളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഈ വ്യവസായത്തെ സംരക്ഷിക്കേണ്ടത് കേരളീയ സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക രംഗത്തെ ചടുലമായ മാറ്റങ്ങളും, വിവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിദഗ്ധരായ തൊഴിലാളികളുടെ അഭാവവും ഈ രംഗത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എം ഹസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജീവ് ഉപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ കെ എന്‍ ശശി,ബിനു വി മാത്യു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ വി രാജന്‍, ഇ എസ് അബ്ദുല്‍ ഖാദര്‍, ടി എസ് ജോഷി, ദിനേശ് പുറമന, ബിനു പോള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."