ഓണം-ബക്രീദ് ഖാദി മേള സെപ്റ്റം. മൂന്ന് വരെ: 30 ശതമാനം വിലക്കിഴിവും സമ്മാനങ്ങളും
പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡ്-ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കോങ്ങാട്, തൃത്താല , ചന്തപ്പുര ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി,കളപ്പെട്ടി,കിഴക്കഞ്ചേരി,എലപ്പുള്ളി,വിളയാടി, മണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഖാദി ഷോറുമുകള്‍
പാലക്കാട്: ജില്ലാ ഖാദി-ഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി-ഗ്രാമ വ്യവസായ കാര്യാലയ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷയായ പരിപാടിയില്‍ നഗരസഭാംഗം പി.ആര്‍.സുജാത ആദ്യ വില്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ രാജ്‌മോഹന്‍, പ്രൊജക്ട് ഓഫീസര്‍ കെ.വി.ഗിരീഷ് കുമാര്‍, ലീഡ് ബാങ്ക് മാനെജര്‍ ജോസഫ് സാം, അകത്തേത്തറ ഖാദി സൊസൈറ്റി സെക്രട്ടറി സുലൈമാന്‍ ഹാജി, പാലക്കാട് സര്‍വോദയ സംഘം പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിതലി പട്ട്, പയ്യന്നൂര്‍ പട്ട്, അനന്തപുരി പട്ട്, ബംഗാള്‍ പട്ട്, സ്പണ്‍ സില്‍ക്ക് , റീല്‍ഡ് സില്‍ക്ക് തുടങ്ങിയ പട്ടിനങ്ങളില്‍ നെയ്‌തെടുത്ത ഖാദി പട്ട് സാരികള്‍, കോട്ടണ്‍ സാരികള്‍, സമ്മര്‍കൂള്‍, മില്ലേനി, ന്യൂ ഇന്‍ഡ്യന്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, നാടന്‍ പഞ്ഞിമെത്തകള്‍, തലയിണകള്‍,ബെഡ്ഷീറ്റുകള്‍, കാര്‍പ്പെറ്റുകള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, ഖാദിമാറ്റ്, ശുദ്ധമായ അഗ് മാര്‍ക്ക് തേന്‍, സോപ്പ്, ചന്ദനതൈലം, ചൂരല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ മേളയില്‍ ലഭിക്കും.
പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡ്-ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കോങ്ങാട്, തൃത്താല , ചന്തപ്പുര ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി,കളപ്പെട്ടി,കിഴക്കഞ്ചേരി,എലപ്പുള്ളി,വിളയാടി, മണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഖാദി ഷോറുമുകള്‍.സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍-അധ്യാപകര്‍-ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് 35,000 രൂപ വരെ പലിശരഹിത വായ്പ സൗകര്യമുണ്ട്, അപേക്ഷാ ഫോമുകള്‍ എല്ലാ ഷോറൂമുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."