HOME
DETAILS
MAL
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
backup
August 09 2016 | 18:08 PM
കാക്കനാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.എം ദിലീപ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറി സി.എസ്. സുരേഷ് കുമാര്‍, ടി.പി. വര്‍ഗീസ്, ടി.എസ്. രാജു, പി.ബി. ജഗദീഷ്, ടി.പി. സിബി, കെ.വി. ഡേവിഡ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പക്കുന്നതിന് കെജിഒഎ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."