കാട്ടാന ശല്യം തടയാന്‍ വനത്തിനുള്ളില്‍ ഫലവൃക്ഷത്തൈകള്‍ നടാനൊരുങ്ങി വനംവകുപ്പ്
കഞ്ചിക്കോട് : ജനവാസമേഖലയില്‍ ആക്രമണം നടത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് പുതിയ വിദ്യയുമായ വനത്തിനുള്ളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടും കുടിവെള്ളമെത്തിച്ചും കാടിറങ്ങുന്നതില്‍ നിന്ന് കാട്ടാനകളെ തടയാനാണ് നീക്കം.
ഇതിന്റെ ഭാഗമായി 5000 ഫലവൃക്ഷത്തൈകള്‍ വാളയാര്‍, കഞ്ചിക്കോട് വനമേഖലയില്‍ നട്ടുപിടിപ്പിക്കാനൊരുങ്ങുന്നു. വേനലില്‍ കാട്ടില്‍ ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലാണ് ആനകള്‍ കാടിറങ്ങുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടി.
ഒരിക്കല്‍ നാട്ടിലെത്തുന്ന കാട്ടാനകള്‍ ഭക്ഷണത്തിന്റെ ലഭ്യത അറിയുന്നതോടെ പിന്നീട് കാടുകയറാന്‍ മടിക്കുന്നു. വനംവകുപ്പിന്റെ ഗ്രീന്‍ ഇന്ത്യ മിഷന്റെ ഭാഗമായി വേലഞ്ചേരി വനസംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് ഫലവൃക്ഷത്തൈകള്‍ നടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി മാവ്, പ്ലാവ്, പപ്പായ, ബദാം, ഞാവല്‍, കൊടുക്കാപ്പുള്ളി എന്നിവയാണ് നടുന്നത്. വേഗത്തില്‍ വളരുന്ന മറ്റു തൈകളും നട്ടുപിടിപ്പിക്കും.
സെക്ഷന്‍ ഫോറസ്റ്റര്‍ എം. ഷാജഹാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസറും സമിതി സെക്രട്ടറിയുമായ ആര്‍.കൃഷ്ണകുമാര്‍, പ്രസിഡന്റ് കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ അടുത്ത ദിവസങ്ങളില്‍ പൊതുജനങ്ങളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തതോടെ ഘട്ടംഘട്ടമായി തൈകള്‍ നടാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."