മരക്കൊമ്പ് പൊട്ടിവീണ് കാറുകള്‍ തകര്‍ന്നു
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് നെഞ്ച് രോഗാശുപത്രിയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേയ്ക്ക് മരക്കൊമ്പ് പൊട്ടി വീണ് രണ്ട് കാറുകള്‍ തകര്‍ന്നു.
രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള മാരുതി റിറ്റ്‌സ് കാറും സതി ശങ്കരന്റെ ഉടമസ്ഥതയിലുള്ള അംബാസിഡര്‍ കാറുമാണ് തകര്‍ന്നത് . കാറിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാലും അപകടം നടക്കുന്ന സമയത്ത് ഈ റോഡിലൂടെ ആരും കടന്ന് പോകാതിരുന്നതിനാലുമാണ് വന്‍ ദുരന്തം ഒഴിവായത്. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മരക്കൊമ്പ് മുറിച്ച് മാറ്റി വാഹനങ്ങള്‍ പുറത്തെടുത്തത്. റിറ്റ്‌സ് കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കാംപസില്‍ മരക്കൊമ്പുകള്‍ പൊട്ടിവീഴുന്നതും ഇത് മൂലമുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതും നിത്യസംഭവമാകുന്നതായി നാട്ടുകാര്‍ പറയുന്നു. ജീര്‍ണാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."