അക്രമങ്ങള്‍ ഉണ്ടായാല്‍ വെടിവെപ്പുണ്ടാകുമെന്ന വിചിത്ര വാദവുമായി മന്ത്രി മുരളീധരന്‍, പൗരത്വവിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നുറപ്പിച്ച് മന്ത്രി
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരേ കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. എന്നാല്‍ ഇതിനുശേഷം പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. രാവിലെ എണീറ്റ് മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരാണ് ഇവിടെ പ്രക്ഷോഭത്തിലുള്ളതെന്ന് സമരക്കാരെ അധിക്ഷേപിക്കാനും മന്ത്രി മറന്നില്ല. പൗരത്വ നിയമത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും മുരളീധരന്‍ കോഴിക്കോട് വ്യക്തമാക്കി.
മുരളീധരന്‍ പങ്കെടുത്ത നെഹ്രു യുവകേന്ദ്ര സംഘടിപ്പിച്ച പരിപാടിയിലേക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. മന്ത്രി ഗോ ബാക്ക് വിളികളുമായി പരിപാടി നടന്ന ഹാളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."