HOME
DETAILS
MAL
പൗരത്വ ഭേദഗതി: ഐ.സി.എഫ് പൗരസഭ സംഘടിപ്പിച്ചു
backup
December 24 2019 | 07:12 AM
ജിദ്ദ: 'പൗരത്വം ഔദാര്യമല്ല' എന്ന തലക്കെട്ടിൽ ഐ.സി.എഫ് യാമ്പു സെൻട്രൽ കമ്മിറ്റി പൗരസഭ സംഘടിപ്പിച്ചു. ദേശവ്യാപക മായി പുതിയ പൗരത്വ ഭേദഗതി നടപ്പാക്കുന്നത് രാജ്യത്തെ പൗരന്മാ ർക്കെതിരെയുള്ള കടന്നാക്രമണമാണെന്നും ഇതിനെതിരെ പൊതു ബോധം ഉണ്ടാക്കുകയും ഭിന്നതകൾ മറന്ന് ഒന്നിക്കേണ്ടത് നിർബന്ധമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇമാം ഗസ്സാലി മദ്റസയിൽ നടന്ന പരിപാടിയിൽ നജീബ് മുസ്ലിയാർ വാണിയമ്പലം അധ്യക്ഷത വഹിച്ചു .
മുസ്തഫ കുന്നത്ത് വിഷയാവതരണം നടത്തി. മാമുക്കോയ ഒറ്റപ്പാലം (കെ.എം.സി.സി), ബൈജു വിവേകാന്ദൻ (നവോദയ), സിദ്ധീഖുൽ അക്ബർ (ഒഐസിസി), റസാഖ് വാവൂർ (എസ്ഐസി), സലിം മനക്കടവൻ (ഐ.എഫ്.എഫ്), സാബു വെളിയം (യാമ്പു വിചാരവേദി ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഫയാസ് (കെ.സി.എഫ്), അബ്ദുറഹ്മാൻ മയ്യിൽ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. ഐ.സി.എഫ് യാമ്പു സെൻട്രൽ കമ്മിറ്റി ജനറൽ സെക്ര ട്ടറി ഹക്കീം പൊന്മള സ്വാഗതവും ഫൈസൽ വാഴക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."