HOME
DETAILS

'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' കാംപയിന് ഇന്നു തുടക്കം

  
backup
August 05 2017 | 19:08 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8-5

കണ്ണൂര്‍: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ക്യാംപയിന്‍ ഇന്ന് ആരംഭിക്കും. ഗൃഹസന്ദര്‍ശനവും ശുചിത്വ സര്‍വേയുമാണ് നടക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, വിരമിച്ച ജീവനക്കാര്‍ തുടങ്ങിയവരാണ് വളണ്ടിയര്‍മാരായി വീടുകള്‍ സന്ദര്‍ശിക്കുക. ഓരോ വീട്ടിലെയും മാലിന്യ സംസ്‌കരണ രീതി, ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാറുണ്ടോ, മലിനജലം, പാഴ്‌വസ്തുക്കള്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണവും ബോധവത്കരണവുമാണ് ശുചിത്വ സര്‍വേയുടെ ലക്ഷ്യം.
ഈ മാസം 15നു നടക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനത്തിന് മുന്നോടിയായി ആരംഭിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി 13വരെ നീളും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിന് ശേഷമാണ് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തുക. പഞ്ചായത്ത്-വാര്‍ഡ് തലങ്ങളില്‍ ഓഗസ്റ്റ് 15ന് ശുചിത്വ സംഗമത്തില്‍ പ്രഖ്യാപനം നടത്തും. കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കുകയെന്ന മഹായജ്ഞത്തിന് തുടക്കമാകും. ഓരോ തദ്ദേശ സ്ഥാപനത്തിന് 20 ലക്ഷം രൂപ വീതം ശുചിത്വ മിഷന്‍ മുഖേന ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം സെപ്റ്റംബര്‍ 15നു മുമ്പായി ഡി.പി.സി മുമ്പാകെ സമര്‍പ്പിക്കണം. യോഗത്തില്‍ പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, മയര്‍ ഇ.പി ലത, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ എന്‍.കെ അശോകന്‍, കെ.വി ഗോവിന്ദന്‍, അഭിജിത്ത് ടി.ജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago
No Image

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

Kerala
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

National
  •  3 months ago
No Image

'സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ' പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ  

Kerala
  •  3 months ago
No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago