HOME
DETAILS

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: ജില്ലാ കലക്ടറേയും എസ്.പിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

  
backup
December 24 2019 | 07:12 AM

puttingal-justice-gopinathan-commission-submit-report-on-puttingal-disaster-12

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ ജില്ലാ കലക്ടറേയും ജില്ലാ പൊലിസ് സൂപ്രണ്ടിനെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. സംഭവം അന്വേഷിച്ച ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലസിനെയും ജില്ലാ കലക്ടറേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ദുരന്തത്തിന് എസ്.പിയും ജില്ലാ കലക്ടറും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരില്‍ പലരും സ്ഥത്തുണ്ടായിരുന്നില്ല. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാന്‍ പൊലിസിനുമായില്ല. കലക്ടര്‍ വെടിക്കെട്ടിനു അനുമതി നല്‍കാതെ താമസിപ്പിച്ചു. പൊലിസുമായുള്ള ഏകോപനത്തില്‍ കലക്ടര്‍ പൂര്‍ണ പരാജയമായിരുന്നു. ലൈസന്‍സ് ഇല്ലാതെ വെടിക്കെട്ട് നടത്താന്‍ എ.ഡി.എം നിശബ്ദ അനുമതി നല്‍കി. സംഭവത്തിന്റെ ഗൗരവം മനസിലാക്കാന്‍ കലക്ടര്‍ക്കായില്ല. അദ്ദേഹം പ്രവര്‍ത്തിച്ചത് യാന്ത്രികമായിട്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അപകടം നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കമ്മീഷന്‍ വിമര്‍ശനം നേരിട്ടിരുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് 103 സിറ്റിംഗുകളും 173 സാക്ഷി വിസ്താരവുമാണ് കമ്മീഷന്‍ നടത്തിയത്. 266 രേഖകളും അന്വേഷണ കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. 4779 പേജ് വരുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു പി.എസ് ഗോപിനാഥന്‍ കമ്മfഷന്‍ കടന്നു പോയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട കാലാവധി അവസാനിച്ചശേഷം കമ്മീഷന്‍ സര്‍ക്കാരിനോട് സമയം നീട്ടി ചോദിച്ചിരുന്നു.

2016 ഏപ്രില്‍ പത്തിനാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടാകുന്നത്. സംഭവത്തില്‍ 111 പേര്‍ കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതേസമയം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തിയാല്‍ ദുരന്തമല്ല കൂട്ടക്കൊലയാണ് എന്ന് മനസ്സിലാകുമെന്നായിരുന്നു ശാസ്ത്രസാഹിത്യപരിഷത്ത് അന്ന് അഭിപ്രായപ്പെട്ടത്. മത്സരക്കമ്പം നടത്തുന്നതിന് ആര്‍.ഡി.ഒ. അനുമതി നിഷേധിച്ചിരുന്നു. പുറമേ പറയുന്നതിനേക്കാള്‍ കൂടുതല്‍ സ്ഫോടക വസ്തു ഉപയോഗിക്കും എന്ന് വ്യക്തമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് നടത്തിയതിന്റെ ഫലമായി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രോഗികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികള്‍ ഇതിനെതിരെ പരാതിപ്പെടുകയും കമ്പം തടയുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ബോധപൂര്‍വ്വം അവഗണിച്ചാണ് കമ്പം നടത്തിയത്. ആ നിലയ്ക്ക് ഇതിനെ ഒരു കൂട്ടക്കൊലയായി കണ്ട് സംഘാടകര്‍ക്ക് എതിരെ നിയമനടപടിയെടുക്കേണ്ടതാണ്. സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന മന: പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പ് തികച്ചും ദുര്‍ബലമാണ്.
തങ്ങള്‍ അനുവാദം നിഷേധിച്ചിരുന്നു എന്നത് കൊണ്ടുമാത്രം ഇതില്‍ അധികാരികള്‍ക്കുള്ള പങ്ക് ഇല്ലാതാകുന്നില്ല. നിരോധിക്കപ്പെട്ട ഒരു പരിപാടി പരസ്യമായി സംഘടിപ്പിക്കുന്നു എന്ന വിവരം അവര്‍ക്കറിയാമായിരുന്നു. അത് തടയാനുള്ള നിയമപരമായ ബാദ്ധ്യത അവര്‍ നിര്‍വ്വഹിച്ചില്ല. ഇത്തരത്തില്‍ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥമേധാവികള്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ട് എന്ന നിഗമനത്തില്‍ ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago