വര്‍ക്‌ഷോപ്പ് കത്തിയ സംഭവം; വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി
പേരാമ്പ്ര : കല്ലോട് കൃഷ്ണ ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് കത്തിയ സംഭവത്തില്‍ ദുരൂഹത. തീയിട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്ര മേഖലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഓട്ടോമൊബൈല്‍ തൊഴിലാളി സംയുക്ത യൂനിയനും വര്‍ക്‌ഷോപ്പുകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
കല്ലോട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂനിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു.
സി.ജെ രാജു അധ്യക്ഷനായി. സോമന്‍ കരുവാലക്കണ്ടി, എം.കെ കൃഷ്ണന്‍, ജയകൃഷ്ണന്‍ നോവ, മനോജ് മുദ്ര, ഷരീഫ് ചീക്കിലോട്ട്, പി.വി ഷൈജു, മുസ്തഫ പാരഡൈസ്, ഹരിദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് വര്‍ക്‌ഷോപ്പിനുള്ളില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ആര്‍.എസ്.എസ് നേതാവിനും പിതാവിനും വെട്ടേറ്റ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണിത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കല്ലോട് പടിഞ്ഞാറയില്‍ നിഷാന്ത് (36), കല്ലോട് ചേണിയകുന്നുമ്മല്‍ ജോബി സുജില്‍ (37), കല്ലോട് വയങ്ങോട്ടുമ്മല്‍ ഹരിദാസന്‍ (44) എന്നിവരെയാണ് പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശ് അറസ്റ്റ് ചെയ്തത്. വര്‍ക്ക്‌ഷോപ്പ് കത്തിച്ചതാണെന്ന നിഗമനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."