സംഘപരിവാർ അജണ്ടകൾക്കെതിരെ കാമ്പയിൽ സംഘടിപ്പിക്കും
ജിദ്ദ: പൗരത്വ ഭേദഗതിയിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള സംഘ് പരിവാർ ഗൂഢ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി യോഗം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച് പ്രവാസികൾക്കിയിടയിൽ യൂണിറ്റ് തലങ്ങളിൽ കേന്ദ്രീകരിച്ച് ബോധവൽക്കരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. ദേശ വ്യാപകമായ പ്രതിഷേധങ്ങളിലൂടെ രാജ്യത്ത് സംഘ് പരിവാർ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ലോക ശ്രദ്ദയിലെത്തിച്ച വിവിധ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ, രാഷ്ട്രീയ സാംസ്‌കാരിക മനുഷ്യവകാശ പ്രവർത്തകർ, കലാ സാംസ്‌കാരിക സിനിമാ പ്രവർത്തകർ തുടങ്ങിയവരെ യോഗം അഭിനന്ദിച്ചു.
സംസ്ഥാനത്തു നടന്ന ഹർത്താലിനിടെ അറസ്റ്റ് ചെയ്യപ്പെട്ട വെൽഫെയർ പാർട്ടിയുടെയും ഫെറ്റേണിറ്റിയുടെയും പ്രവർത്തകർ ഇന്നും ജയിലറകളിലാണ്. ഇവരെ ഉടൻ വിട്ടയക്കണമെന്നും കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റ് ഭരണഘടനാ വിരുദ്ധമായ എൻ ആർ സി, സി എ എ എന്നിവയുമായി സഹകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി അഷ്‌റഫ് സ്വാഗതവും ട്രഷറർ സിറാജ് ഇ പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."