അയൽ രാജ്യങ്ങളിലുള്ളവർക്ക് സഊദിയിലേക്ക് വാരാന്ത്യ വിസ അനുവദിച്ചു തുടങ്ങി
റിയാദ്: വാരാന്ത്യ അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ സഊദിയിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ച് വിസ അനുവദിച്ച് തുടങ്ങിയതായി റിപ്പോർട്ട്. മൂന്നു ദിവസത്തെ വിസയാണ് അനുവദിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കുവൈത്ത്, ബഹ്റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലുള്ള വിദേശികള്‍ക്കാണ് സൗജന്യവിസ അനുവദിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സൗജന്യവിസ അനുവദിച്ചുതുടങ്ങിയതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസ്തുത രാജ്യങ്ങളിൽ നിന്നും സഊദിയിലേക്കുള്ള പ്രവേശന കവാടങ്ങളിലാണ് വിസ അനുവദിക്കുന്നത്. ആഴ്ചയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വിസ അനുവദിക്കുന്നതെന്നാണ് റിപോർട്ടുകൾ.
റിയാദില്‍ നടന്നുവന്ന ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച് അതിര്‍ത്തിവഴി സഊദിയിലേക്ക് പ്രവേശിച്ചവര്‍ക്കാണ് വിസ അനുവദിക്കുന്ന പദ്ധതിക്കു തുടക്കംകുറിച്ചത്. റിയാദ് സീസൺ ഫെസ്റ്റിവെൽ അവസാനിക്കാനിരിക്കെയാണ് പുതിയ വിസ സംവിധാനം കൊണ്ട് വന്നത്. ഹുദൂറുല് ഫിആലിയ്യ എന്ന പേരിലാണ് ഈ പുതിയ വിസ പദ്ധതി നടപ്പാക്കിയത്. രാജ്യത്ത് ടൂറിസം പദ്ധതി വിപുലമാക്കുന്നതിനു വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് നേരത്തെ ടൂറിസം അതോറിറ്റി അറിയിച്ചിരുന്നു. നിലവിൽ 49 രാജ്യങ്ങളിലുള്ളവർക്ക് സഊദിയിലേക്ക് ഓൺ അറൈവൽ ടൂറിസം വിസ നിലവിലുണ്ട്. ഇത് നിലവിൽ വന്നതിനു ശേഷം രാജ്യത്തേക്ക് സന്ദർശകരുടെ ഒഴുക്കാണ്. അയൽ അറബ് രാജ്യങ്ങളിൽ നിന്നും പുതിയ സംവിധാനം വന്നതോടെ ഇവിടങ്ങളിൽ നിന്നും കൂടുതൽ പേർ സഊദിയിലെത്തുമെന്നത് തീർച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."