HOME
DETAILS

കലക്ടറേയും സംഘത്തേയും സമരസമിതി തടഞ്ഞു : കടലാടിപ്പാറ ഖനനം: പൊതുതെളിവെടുപ്പ് നടന്നില്ല

  
backup
August 05 2017 | 19:08 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae

നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍പെട്ട കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനം നടത്തുന്നതിനു മുംബൈ ആസ്ഥാനമായുള്ള ആശാപുര കമ്പനിക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിനു മുന്നോടിയായി പൊതുതെളിവെടുപ്പിനെത്തിയ കാസര്‍കോട് ജില്ലാ കലക്ടറേയും സംഘത്തേയും സമരസമിതിയുടെ നേതൃത്വത്തില്‍ ജനം തടഞ്ഞു. പൊതുതെളിവെടുപ്പു നടത്താതെ സംഘം മടങ്ങി. നീലേശ്വരം ബ്ലോക്ക് ഓഫിസ് വളപ്പിലെ ആശ്വാസ കേന്ദ്രത്തിലായിരുന്നു പൊതുതെളിവെടുപ്പു നിശ്ചയിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങളും കഴിഞ്ഞദിവസം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഏഴോടെ സര്‍വകക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പു കേന്ദ്രം ഉപരോധിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. 10.30ഓടെ കലക്ടര്‍ കെ. ജീവന്‍ ബാബു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട് റീജണല്‍ ഓഫിസ് ചീഫ് എന്‍ജിനീയര്‍ എം.എസ് ഷീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് തെളിവെടുപ്പ് കേന്ദ്രത്തിലെത്താനായില്ല. ഒരുതരത്തിലും തെളിവെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സമരസമിതി ഉറച്ചു നിന്നതോടെ സംഘത്തിനു മടങ്ങേണ്ടി വന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പ്രത്യേക വാഹനങ്ങളിലും മറ്റുമായാണു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനങ്ങളെ എത്തിച്ചിരുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നായി 1500ലധികം പേരാണു പൊതുതെളിവെടുപ്പ് ഉപരോധത്തിനെത്തിയത്. സമര വളണ്ടിയര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു  ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ് യുവജന സംഘടനകളുടെ പ്രകടനവുമുണ്ടായി.  
സമരസമിതി നേതാക്കളുമായി കലക്ടര്‍ ആശയവിനിമയം നടത്തി. പാരിസ്ഥിതികാഘാത പഠനത്തിനു മുന്നോടിയായി പൊതുജനത്തിനു പരാതികള്‍ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും അതു വിനിയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിക്കു അയച്ചുകൊടുക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നും കലക്ടര്‍ പറഞ്ഞു. കൂടിനില്‍ക്കുന്ന ജനങ്ങളുടെ ഏകാഭിപ്രായം ഖനനം വേണ്ടെന്നാണെന്നും അതുകൊണ്ടു തെളിവെടുപ്പിനു മുതിരാതെ തിരിച്ചുപോകണമെന്നും സമരസമിതി നേതാക്കളായ എ. വിധുബാല, ടി.കെ രവി, കെ.കെ നാരായണന്‍, കെ. രാജഗോപാല്‍ എന്നിവര്‍ കലക്ടറെ അറിയിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  24 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  24 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  24 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  24 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  24 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  24 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  24 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  24 days ago