ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം ഒരു രാഷ്ട്രപിതാവിനും നല്‍കരുത്: ഡോ.കെ.എസ് രാധാകൃഷ്ണന്
ചാവക്കാട്: എന്തു ഭക്ഷിക്കണമെന്ന്് തീരുമാനിക്കാനുള്ള അവകാശം ഒരു രാഷ്ട്രപിതാവിനും നല്‍കരുതെന്ന് മുന്‍ പി.എസ്്.സി ചെയര്മാന് ഡോ.കെ.എസ്് രാധാകൃഷ്ണന്.
എം.എസ്.എഫ്.ഗുരുവായുര്‍ മണ്ഡലം കമ്മിറ്റിയുടെ നിയോജമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്, പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്ണന്. നമ്മുടെ രുചിയും ഭക്ഷണവും നാമാണ് തീരൂമാനിക്കേണ്ടത്.
അതില്‍ മറ്റാരെങ്കിലും ഇടപെടാന്‍ വന്നാല്‍ അനുവദിച്ചു കൊടുക്കരുത്. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്് കേരളത്തിലാണ്.
ഇതേ കേരളം ഏറ്റവും കൂടുതല്‍ മദ്യം ചിലവാകുന്ന സംസ്ഥാനങ്ങളിലൊന്നാകുന്ന വിരോധാഭാസവും ഉണ്ടെന്ന്് അദ്ദേഹം പറഞ്ഞു. ഒരു വിദ്യാര്‍ഥി മത്സരിക്കേണ്ടത് മറ്റ് വിദ്യാര്‍ഥികളോടല്ല, മറിച്ച്് അവനവനോട്്തന്നെയാണ്. സ്വന്തം കഴിവ് പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ആ വിദ്യാര്‍ഥി പരാജയപ്പെടില്ല.
അതിനുള്ള ശ്രമമാണ്് വിദ്യാര്‍ഥികള്‍ നടത്തേണ്ടത്. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അന്‍വര്‍ അസീസ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി.കെ മുഹമ്മദ്, കെ.എം.സി.സി നേതാക്കളായ പി.കെ കരീം ഹാജി, കെ.കെ ഹംസകുട്ടി, റസാഖ് ഒരുമനയൂര്‍, ഹക്കീം എടക്കഴിയൂര്‍, ഫൈസല്‍ കടവില്‍, യൂത്ത് ലീഗ് പ്രസിഡന്റ് വി.എം മനാഫ്, എ.എച്ച് സൈനുല്‍ ആബിദ,് അലി അകലാട്, മന്ദലംകുന്ന് മുഹമ്മദുണ്ണി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്സല് യൂസഫ്, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷംനാദ് പള്ളിപ്പാട്ട്, റിയാസ് കെ.ബി, ആരിഫ്, എ.എച്ച് റമ്മീസ്, വി.പി മന്‍സൂര്‍ അലി, അഫ്സല് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."