HOME
DETAILS

കോള്‍ പടവുകളിലെ വാഹനങ്ങള്‍ക്ക് നികുതി നിര്‍ബന്ധമാക്കി

  
backup
August 05 2017 | 19:08 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തില്‍പ്പെട്ട കോള്‍ പടവുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി നിര്‍ബന്ധമാക്കി ചാവക്കാട് ലോക് അദാലത്ത് ഉത്തരവിറക്കി.
അന്നകര കര്‍ഷകനായ ഷിബു നാലുപുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക് അദാലത്ത് ചെയര്‍മാന്‍ കൂടിയായ ചാവക്കാട് സബ് ജഡജ് കെ.എന്‍ ഹരികുമാറാണ് ഉത്തരവിറക്കിയത്. 2017-18 കാലഘട്ടത്തില്‍ നെല്‍കൃഷിക്ക് പാടശേഖരങ്ങളില്‍ നിയമപ്രകാരം ടാക്‌സ് അടച്ച ടാക്ടറുകളും ടെയ്‌ലറുകളും മെഷനറികളും മാത്രമേ പണിക്ക് ഇറക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ ഗുരുവായൂര്‍ ആര്‍.ടി.ഒ എതിര്‍കക്ഷിയായിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് മുല്ലശ്ശേരി പഞ്ചായത്തിലെ കോള്‍ പടവുകളുടെ സെക്രട്ടറിക്കോ പ്രസിഡന്റിനോ അയച്ച് കൊടുക്കേണ്ടതാണെന്ന് ആര്‍.ടി.ഒയ്ക്ക് ലോക് അദാലത്ത് നിര്‍ദേശം നല്‍കി.
ഹരജിക്കാരനു വേണ്ടി അഡ്വക്കേറ്റ് ജോജോ ജേക്കബ് .എന്‍ ഹാജരായി. കഴിഞ്ഞ കൊയ്ത്ത് സീസണില്‍ ടാക്‌സ് അടക്കാത്ത വാഹനങ്ങളാണ് പാടശേഖരങ്ങളില്‍ പണിക്ക് വ്യാപകമായി ഉപയോഗിക്കുന്നത് എന്ന് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാലുപുരക്കല്‍ ഷിബു ലോക് അദാലത്തിനെ സമീപിച്ചത്. അടുത്ത കൃഷി സീസണ്‍ തുടങ്ങാനിരിക്കെ ലോക് അദാലത്ത് ഇറക്കിയ ഈ ഉത്തരവ് നികുതി വെട്ടിപ്പ് നടത്തി കൃഷി മേഖല ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നവര്‍ക്കുള്ള ഒരു വലിയ അടികൂടിയാണ്.
ഈ ഉത്തരവ് സംസ്ഥാന വ്യാപകമാക്കണമെന്നാണ് ഷിബുവിന്റെ അടുത്ത ആവശ്യം. അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രി ഉള്‍പെടെയുള്ളവരെ സമീപിക്കാനും നീക്കം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  5 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  5 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  5 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  5 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  5 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  5 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago


No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago