ഗ്രൂപ്പ് പോരിനിടെ മണ്ഡലം, ജില്ലാ ഭാരവാഹികള്‍ക്കായി ബി.ജെ.പി തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: രൂക്ഷമായ ഗ്രൂപ്പുപോരു തുടരുമ്പോഴും ബി.ജെ.പി മണ്ഡലം, ജില്ലാ ഭാരവാഹികള്‍ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. കേന്ദ്ര സഹമന്ത്രി വി.മുരീധരന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
മുരളീധരന്റെയും കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലാണ് പ്രധാന മത്സരമെങ്കിലും ഗ്രൂപ്പുകള്‍ക്കുള്ളിലെ ഗ്രൂപ്പുകളും സജീവമാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഗ്രൂപ്പുതല യോഗങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തലസ്ഥാനത്ത് ചേര്‍ന്നിരുന്നു. ഒറ്റപ്പെട്ടും കൂട്ടായുമുള്ള ചര്‍ച്ചകളാണ് മുരളീധരന്റെയും കൃഷ്ണദാസിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
ചില മണ്ഡലങ്ങളിലും ജില്ലകളില്‍തന്നെയും തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.
മണ്ഡലങ്ങളില്‍ പലതിലും സമവായ ചര്‍ച്ചകള്‍ ഫലപ്രദമായെങ്കിലും ജില്ലകളുടെ കാര്യത്തില്‍ അനിശ്ചിതത്വം അവസാനിച്ചിരുന്നില്ല.
സംസ്ഥാന പ്രസിഡന്റിനെ ദേശീയ തലത്തില്‍നിന്നാണ് നിശ്ചയിക്കുന്നത് എന്നതിനാല്‍ ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ പിടിക്കുന്നതിലാണ് ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."