സജീവന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായാഭ്യര്‍ഥനയുമായി ചിറമ്മലച്ഛന്‍
അരിമ്പൂര്‍: അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്കൊടി ഒന്‍പതാം വാര്‍ഡില്‍ താമസിക്കുന്ന മുടത്തോളി സുരേന്ദ്രന്റെ മകന്‍ സജീവ് (45)ന്റെ കിഡ്‌നി മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സക്കുമായി ആവശ്യമുള്ള 15 ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഫാ.ഡേവീസ് ചിറമ്മല്‍ തിങ്കളാഴ്ച അരിമ്പൂരിലെ നാട്ടുകാരെ നേരിട്ട് സമീപിക്കുമെന്ന് ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന കാരുണ്യ അഭ്യര്‍ഥന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതോടെ അവസാനിപ്പിക്കും. 500 സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ചിറമ്മല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക. രാജീവ് ചികിത്സാസഹായ സമിതിക്ക് രൂപം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ട് മൂന്ന് മാസത്തോളമായെങ്കിലും ആകെ പിരിഞ്ഞ് കിട്ടിയത് ഒന്നര ലക്ഷത്തിന് താഴെ മാത്രം രൂപയാണ്.
സെപ്റ്റംബറില്‍ ഓപ്പറേഷന്‍ വേണമെന്ന മുന്നറിയിപ്പ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതോടെ സഹായസമിതിക്കാര്‍ ചിറമ്മലച്ഛന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭാര്യയുടെ കിഡ്‌നിയാണ് സജീവിന് നല്‍കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകനടങ്ങുന്നതാണ് ഇവരുടെ കുടുംബം. വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ആവശ്യമായ തുക സമാഹരിക്കുകയെന്ന യത്‌നം ഏറ്റെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ് ഉള്‍പ്പടെ ത്രിതല പഞ്ചായത്ത് അംഗങ്ങളും വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും ജാതി മത വ്യത്യാസങ്ങളില്ലാതെ കൈ കോര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കെ.എല്‍ ജോസ്, എം.ആര്‍ സദാനന്ദന്‍, എന്‍.വി ആന്റണി, എം.എസ് ബൈജു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."