HOME
DETAILS

മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്: തീര്‍പ്പാക്കിയത് 10 കേസുകള്‍

  
backup
December 14 2018 | 05:12 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8-14

കോഴിക്കോട്: ഗവ. റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ 121 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ ഉത്തരവിനായി എടുത്തു. 10 കേസുകള്‍ക്ക് തീര്‍പ്പു കല്‍പിച്ചു. നാലു കേസുകളാണ് പുതുതായി കിട്ടിയത്. അടുത്ത സിറ്റിങ് ജനുവരി 16ന് നടക്കുമെന്ന് കമ്മിഷന്‍ അംഗം പി. മോഹനദാസ് അറിയിച്ചു.
സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയിരിക്കുകയാണെന്ന പരാതിയുമായാണ് കോടഞ്ചേരിക്കാരിയായ യുവതിയെത്തിയത്. തനിക്കും ഭര്‍ത്താവിനും ഇവരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടില്‍ താമസിക്കാന്‍ ഭയമാണെന്നും ഇതുമൂലം കഴിഞ്ഞ 11 മാസമായി വാടക വീട്ടിലാണ് താമസിക്കുന്നതെന്നും യുവതി പരാതിപ്പെട്ടു. രാമനാട്ടുകരയിലെ ഒന്‍പത് കുടുംബങ്ങളെ നാലു സെന്റ് ഭൂമിയില്‍ താമസിക്കാന്‍ ചില തല്‍പരകക്ഷികള്‍ അനുവദിക്കുന്നില്ലെന്നും തങ്ങളെ ഭൂമാഫിയയാണെന്ന് ചിത്രീകരിച്ച് പുകച്ചുചാടിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള പരാതിയുമായെത്തിയവര്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കാന്‍ കമ്മിഷന്‍ പൊലിസിന് നിര്‍ദേശം നല്‍കി.  ഗുരുവായൂരപ്പന്‍ കോളജിലെ എസ്.എഫ്.ഐ വിദ്യാര്‍ഥിയെ ചിലര്‍ വാടകഗുണ്ടയായി ചിത്രീകരിച്ച് കേസ് നല്‍കിയതിനെതിരേയും പേരാമ്പ്ര സ്വദേശിയായ 22കാരന്‍ പരാതിയുമായെത്തി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം സംസ്ഥാന അഡൈ്വസറി ബോര്‍ഡ് കമ്മിറ്റിയില്‍ ബധിരരെ ഉള്‍പ്പെടുത്തുക, സഹായിയായി ആംഗ്യഭാഷാ വിദഗ്ധരെ ഉള്‍പ്പെടുത്തുക, പ്രസ്തുത സ്ഥാപനങ്ങളില്‍ ക്ലാര്‍ക്ക് കം ഇന്റര്‍പ്രട്ടറായി ബധിരരെ ഉള്‍പ്പെടുത്തുക എന്ന ആവശ്യവുമായി മലബാര്‍ അസോസിയേഷന്‍ ഓഫ് ദ ഡഫ് പുതുതായി കേസ് നല്‍കി.
കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ വടകര ആര്‍.ടി.ഒ അനുവദിച്ച പുതിയപുരം എന്ന സ്ഥലത്തെ ലിമിറ്റഡ് സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താത്തതിനെ കുറിച്ചും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മകന്റെ മാനസികാരോഗ്യ ചികിത്സയ്ക്കായുള്ള സഹായത്തിനുള്ള മാതാവിന്റെ അപേക്ഷയും കമ്മിഷനു മുന്‍പാകെ എത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago