HOME
DETAILS

മംഗളൂരുവില്‍ ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു: യു.ഡി.എഫ് നേതാക്കള്‍

  
backup
December 24 2019 | 08:12 AM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d

 

സ്വന്തം ലേഖകന്‍
കാസര്‍കോട്: മംഗളൂരുവില്‍ പൊലിസ് ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരല്ല കൊല്ലപ്പെട്ടവരും വെടിയേറ്റവരും. നടന്നു പോകുന്നവരെ പിന്നില്‍നിന്നു വെടിവയ്ക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലിസ് വെടിയേറ്റ് മരിച്ച ജലീലിന്റേയും നൗഷീറിന്റേയും കുടുംബാംഗങ്ങളേയും പരുക്കേറ്റ് ചികിത്സയിലുള്ളവരേയും സന്ദര്‍ശിച്ച് കാസര്‍കോട്ടെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യു.ഡി.എഫ് പ്രതിനിധി സംഘം.
എം.പിമാരായ കെ. സുധാകരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എ മാരായ അഡ്വ. എം. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന്, എം.സി കമറുദ്ദീന്‍ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
അക്രമത്തിനു പിന്നില്‍ മലയാളികളാണെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. കേരളത്തോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ബി.ജെ.പി യുടെ ഇത്തരം പ്രചാരണത്തിനു പിന്നിലെന്നും കെ. സുധാകരന്‍ എം.പി. പറഞ്ഞു. കേരളത്തിലേയും കര്‍ണാടകത്തിലേയും ജനങ്ങള്‍ എല്ലാ കാലത്തും നല്ല സൗഹൃദത്തില്‍ കഴിയുന്നവരാണ്. കര്‍ണാടകത്തില്‍ പോയി കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളി മാധ്യമ പ്രവര്‍ത്തകര്‍ അവിടെയെത്തി പ്രശ്‌നമുണ്ടാക്കിയെന്ന ആരോപണത്തെ കുറിച്ച് എ.ഡി.ജി.പി ദയാനന്ദനോടും മറ്റ് ഉദ്യോഗസ്ഥരോടും ചോദിച്ചപ്പോള്‍ പ്രതികരിച്ചില്ല. തെറ്റുപറ്റിപ്പോയി എന്നു മാത്രമായിരുന്നു മറുപടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മംഗളൂരില്‍ അന്നു നടന്നത് ചെറിയ പ്രതിഷേധ പ്രകടനമായിരുന്നു. മരിച്ച രണ്ട് യുവാക്കള്‍ ഒരു പ്രതിഷേധത്തിലും പങ്കെടുക്കാത്തവരായിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരേയും അവരുടെ ബന്ധുക്കളെയും കണ്ടു. പൊലിസിന്റെ ഏകപക്ഷീയമായ നടപടിയായിരുന്നു വെടിവയ്പ്.
അതിഭീകരമായിരുന്നു അന്നവിടെ നടന്നത്. മലയാള മാധ്യമ പ്രവര്‍ത്തകരെ മണിക്കൂറുകളോളം തടഞ്ഞവര്‍ക്കെതിരേയും വെടിവച്ച് കൊലപ്പെടുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
മലയാളികള്‍ കുഴപ്പമുണ്ടാക്കിയെന്ന് ഉഡുപ്പി എം.പി പറഞ്ഞത് ശുദ്ധ അസംബദ്ധമാണ്. ജനങ്ങള്‍ക്ക് ഇവിടെ സമാധാനപരമായി ജീവിക്കണം. യു.ഡി.എഫ് നേതാക്കള്‍ ഇനിയും അവിടെ സന്ദര്‍ശനം നടത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
രണ്ടു യുവാക്കള്‍ പൊലിസ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ നിജസ്ഥിതി അറിയാനും ജനങ്ങളെ ആശ്വസിപ്പിക്കാനുംവേണ്ടിയായിരുന്നു യു.ഡി.എഫ് പ്രതിനിധി സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. സംഘം ഇന്നലെ മംഗളൂരു സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുധാകരനും ഉണ്ണിത്താനും യാത്ര മാറ്റിവച്ചിരുന്നു. എന്നാല്‍ ലീഗ് എം.എല്‍.എമാര്‍ സന്ദര്‍ശന തീരുമാനത്തില്‍നിന്നു പിന്‍മാറിയില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് എം.പിമാരും സന്ദര്‍ശക സംഘത്തില്‍ ചേര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  24 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  24 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  24 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  24 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  24 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  24 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  24 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  24 days ago