വീടുകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് വ്യക്തത വേണമെന്ന് നഗരസഭ
നാദാപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ചു. പരുക്കേറ്റ അഞ്ചുപേരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗാള്‍ സ്വദേശികളായ ഷഫീഖുല്‍ ഇസ്ലാം, ഷഫ്ന അബ്ദുല്ല മുഖ്റം, ഷഫീഖ് അലി ഇസ്ലാം ( 29), ഷജാ അബ്ദുല്ല മുണ്ട (30) ആസാദുല്‍ മണ്ടല്‍ (21) എന്നിവരെയാണ് ആക്രമിച്ചത്.
ഞായറാഴ്ച രാത്രി എട്ടിന് അന്‍പതോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കല്ലാച്ചിയില്‍ പ്രകടനം നടത്തിയിരുന്നു. ഒന്‍പതരയോടെ പ്രകടനം കഴിഞ്ഞ് കല്ലാച്ചി കോര്‍ട്ട് പരിസരത്തെ താമസസ്ഥലത്തെത്തിയ ഇവരെ ഒരുസംഘം മര്‍ദിക്കുകയായിരുന്നു. അക്രമത്തിനുപിന്നില്‍ ആര്.എസ്.എസുകാരാണെന്ന് പരാതിയുണ്ട്. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ഇതിനിടെ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുകയാണെന്ന വ്യാജ പ്രചാരണം നാട്ടില്‍ വ്യാപകമായിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് പാറക്കടവിലും സമാന രീതിയിലുള്ള പ്രകടനം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."