HOME
DETAILS

കണ്ടുപഠിക്കാന്‍ ഒരു ജനപക്ഷ ഭരണാധികാരി

  
backup
August 09 2016 | 18:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%aa%e0%b4%95

'യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഭരണാധികാരിയെന്ന നിലയില്‍ ഞാന്‍ അതിന് അല്ലാഹുവിനോടു സമാധാനം പറയേണ്ടിവരുമെന്നു' പറഞ്ഞ മാതൃകാഭരണാധികാരിയുടെ പിന്തുടര്‍ച്ചകള്‍ ലോകത്തുണ്ടാവണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അധികാരവും സിംഹാസനവും ദൈവം തന്ന പരീക്ഷണവും അനുഗ്രഹവുമാണെന്നു ബോധ്യമുള്ള ഓരോ മനുഷ്യനും തീര്‍ച്ചയായും ഇങ്ങനെയേ ചിന്തിക്കാനാവൂ.

ഇസ്‌ലാമും മുസ്‌ലിംകളും മുസ്‌ലിംരാഷ്ട്രങ്ങളും പ്രതിസന്ധികളുടെയും സംശയത്തിന്റെയും നിഴലുകളാല്‍ വേട്ടയാടപ്പെടുമ്പോഴും മാനവസ്‌നേഹത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ നമുക്കു കേള്‍ക്കാന്‍ കഴിയുന്നുവെന്നത് അഭിമാനകരവും സന്തോഷകരവുമാണ്. അന്യന്റെ ദുഃഖം തന്റെ കൂടി ദുഃഖമാണെന്ന തിരിച്ചറിവ് ഓരോ വ്യക്തിക്കുമുണ്ടാവുകയെന്നത് പരസ്പരസഹായത്തിന്റെയും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും കൈത്തിരികളെ തെളിമയുള്ളതാക്കും. കൊട്ടാരസൗഭാഗ്യങ്ങളുടെ ശീതളതയില്‍ സ്വയംമറന്നു ധൂര്‍ത്തിലും ആര്‍ഭാടങ്ങളിലും മയങ്ങി ലോകത്തിനുമുന്നില്‍ നാണംകെട്ട ദന്തഗോപരുവാസികളെക്കുറിച്ചുള്ള കഥകള്‍ നമുക്കറിയാം.

തന്റെയോ താനുള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ പ്രജകളെ കൊടിയപീഡനങ്ങള്‍ക്കും യാതനകള്‍ക്കുമിരയാക്കിയ ഏകഛത്രാധിപതികളും ഇവിടെയുണ്ടായിരുന്നു. ജനകോടികളുടെ കണ്ണീരിനും ചോരയ്ക്കും മുകളില്‍ പടുത്തുയര്‍ത്തിയ കൊട്ടാരത്തില്‍ ഇപ്പോഴും സസുഖം വാഴുന്നവരുടെ കഥകളും നാം വായിക്കുന്നു. സ്വന്തം ജനതയ്ക്കുമേല്‍ മരണത്തിന്റെ വാതകങ്ങള്‍ തുറന്നു വിടുന്ന ഇവര്‍ കരുതുന്നത് കാലം ഇതൊക്കെയും മാറ്റിവരയ്ക്കില്ലെന്നാണോ.

ലോകപ്രശസ്ത ആംഗലേയ കവി കീറ്റ്‌സിന്റെ ഒസിമണ്ടിയാസെന്ന കവിതയില്‍ തന്റെ ഭീമാകാരമായ പ്രതിമയുണ്ടാക്കി സ്വയം ദൈവപ്രഖ്യാപനം നടത്തിയ രാജാവിന്റെ അഹങ്കാരത്തിന്റെ പതനം വരച്ചു കാട്ടുന്നുണ്ട്. പൂഴിപ്പരപ്പിന്റെ പാരാവാരത്തിനിടയില്‍ ഒസിമണ്ടിയാസ് രാജന്റെ ഛിന്നഭിന്നമായ ബിംബശകലങ്ങള്‍ മാത്രം.

ലോകമുസ്‌ലിംകളുടെ പുണ്യഭുമിയിലെ ഇരുവിശുദ്ധഗേഹങ്ങളുടെ ഉടമസ്ഥനെന്ന പേരിലാണ് സഊദി അറേബ്യയുടെ ഭരണാധികാരികള്‍ അറിയപ്പെടുന്നത്. ആലു സുഊദിന്റെ ഭരണചരിത്രത്തിലിന്നുവരേ ഈ പേരിനെ അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണു ലോകം കണ്ടത്. ഊഷരമായ മണല്‍ക്കാട്ടില്‍ ആദായമേതുമില്ലാത്ത ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും കാലത്തും ലോകത്തെ മുഴുവന്‍ ഊട്ടാന്‍ കഴിയുന്ന സമ്പന്നതയുടെ ഉത്തുംഗതയിലും പ്രവാചകന്റെ നാട്ടിലെ ഭരണാധികാരികള്‍ കാണിച്ച മഹാമനസ്‌കതയ്ക്കും അനുകമ്പയ്ക്കും പ്രജാക്ഷേമത്തിനും അണുകിട വ്യതിയാനങ്ങളുണ്ടായിട്ടില്ല.

ലോകത്തിന്റെ എല്ലാം കോണുകളില്‍നിന്നും ഏകനായ ദൈവത്തിന്റെ വിളിക്കുത്തരമേകാനെത്തുന്ന തീര്‍ഥാടകലക്ഷങ്ങളില്‍ ഒരാള്‍പോലും ഈ സേവകവന്മാരുടെ ആതിഥേയത്വത്തെക്കുറിച്ച് ആവലാതി പറയാറില്ല. ഹറമുകളുടെ വിശുദ്ധിയില്‍ പോലും രാഷ്ട്രീയവും തീവ്രവാദവും മനസിലൊളിപ്പിച്ചു കടന്നുകൂടുന്ന കപടന്മാര്‍ക്ക് ആ മഹാപ്രവാഹത്തിന്റെ വിശുദ്ധിയെ മലിനമാക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല.

വിവിധ ഭാഷാ, മത, സംസ്‌കാരങ്ങളുടെ വൈവിധ്യഭൂമിയായ ഇന്ത്യയെ ഉള്‍ക്കൊള്ളാന്‍ അറബ് ലോകവും വിശിഷ്യാ സഊദി അറേബ്യയും കാണിച്ച മഹാമനസ്‌കത ലോകത്തിലെ മറ്റേതു രാജ്യമാണു കാണിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല. നൂറ്റാണ്ടുകളുടെ ബന്ധമെന്നു പറയുന്നതു ചരിത്രത്തിലെ ഏടുകളില്‍ എഴുതപ്പെട്ടതു മാത്രമല്ല. ഈ നാട്ടിലെ ജനത അനുഭവിച്ചറിഞ്ഞതാണല്ലോ സത്യം.

കേവലം രണ്ടായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്  അവരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ നമ്മള്‍ ആകെ ഭയപ്പെട്ടു. രാജ്യവും സംസ്ഥാനവും അതില്‍ വേവലാതി പൂണ്ടു. കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം മാത്രം മുപ്പതുലക്ഷത്തിലേറെ ഇന്ത്യാക്കാര്‍ സഊദി അറേബ്യയെന്ന രാജ്യത്തിന്റെ കാരുണ്യത്തില്‍ കഴിയുന്നുണ്ട്. ഓജര്‍ എന്ന സ്വകാര്യ കമ്പനി കുത്തുപാളയെടുത്തപ്പോള്‍ പ്രയാസത്തിലായ ഇന്ത്യക്കാരുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രം.

ചര്‍ച്ചകളും തര്‍ക്കങ്ങളും നയതന്ത്ര പാസ്‌പോര്‍ട്ടുമൊക്കെയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ വിഷയം പെരുപ്പിച്ചുകാട്ടിയെന്ന പരാതികള്‍ ഉയര്‍ന്നുവരവെ അറബ് ഭരണാധികാരിയുടെ മഹാമനസ്‌കത ഒരിക്കല്‍ക്കൂടി നമ്മള്‍ അനുഭവിച്ചു. അന്യരാജ്യങ്ങളില്‍ തൊഴില്‍ചെയ്യുന്ന നമ്മുടെ നാട്ടുകാര്‍ക്കു നേരത്തെയും പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവരെ ഉടലോടെ ഇങ്ങെത്തിക്കാനുള്ള തത്രപ്പാടല്ലാതെ മറ്റൊന്നും കേള്‍ക്കാറില്ല. രാജ്യത്തിന്റെ നട്ടെല്ലായ വിദേശ പണത്തിനുള്ള കറവപ്പശുക്കള്‍ മാത്രമായാണിവരെ മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ കണ്ടതും കാണുന്നതും.

പ്രവാസികളെ എങ്ങിനെയെല്ലാം കൊള്ളയടിക്കാമെന്നുള്ള അജന്‍ഡകള്‍ മാത്രമേ അവരുമായി ബന്ധപ്പെട്ട നമ്മുടെ സങ്കേതങ്ങള്‍ക്കെല്ലാമുള്ളതെന്നതു സ്ഥായിയായ സത്യമാണ്. വിമാനത്താവളം മുതല്‍ നാട്ടിലെ നാടന്‍ പിരിവുകാര്‍വരെ പ്രവാസിയെ പിഴിയുന്നതില്‍ ഒട്ടും പിന്നിലല്ല. സ്വന്തം നാടും വീടും പ്രവാസിയെ ചൂഷണോപാധിയാക്കുമ്പോള്‍ അവന്റെ പ്രതിസന്ധിയില്‍ കുളിര്‍തെന്നലായല്ല ജീവവായുവായി ഒരു ഭരണാധിപന്‍ നേരിട്ടിടപെടുന്നതു നിസ്സാരകാര്യമായി കാണാനാവുമോ.

പ്രയാസത്തിലായ  തൊഴിലാളികള്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും വിതരണംചെയ്യാന്‍ അടിയന്തരസഹായമായി 10 കോടി റിയാല്‍ (180 കോടി രൂപ) തൊഴില്‍മന്ത്രാലയത്തിന് അനുവദിക്കാന്‍ ധനമന്ത്രാലയത്തോടു സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരിക്കുന്നു. പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഈ തുക വിതരണം ചെയ്യാന്‍ മാത്രമല്ല അദ്ദേഹം ഉത്തരവിട്ടത്.  തൊഴിലാളികളുടെ താമസം, ഭക്ഷണം, നാട്ടിലേയ്ക്കു പോകാനാഗ്രഹിക്കുന്നവരുടെ യാത്രാകാര്യങ്ങളുള്‍പ്പെടെ എല്ലാം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ തീര്‍പ്പായിരിക്കുന്നു. തിരിച്ചുപോകുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിയമനടപടികളിലൂടെ ലഭ്യമാക്കി അവരുടെ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നുവരെ പറയാന്‍ ഒരന്യരാജ്യത്തെ ഭരണാധികാരിക്കു മനസുവരണമെങ്കില്‍ ആ മനസ്സെത്ര വിശാലമായിരിക്കണം.
 
സഊദി അറേബ്യയുടെ ഇന്നത്തെ പുരോഗതിയില്‍ കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ പേരു സുവര്‍ണരേഖകളായി പതിഞ്ഞു കിടക്കും. അരനൂറ്റാണ്ടിലേറെക്കാലം രാജ്യതലസ്ഥാനമായ റിയാദിന്റെ ഗവര്‍ണറായും പിന്നീട് ഉപപ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ച അദ്ദേഹത്തിനു രാജ്യത്തെയും നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കുന്ന പ്രവാസികളുടെയും മനസറിയാം. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാഷ്ട്രത്തിന്റെ അധിപനാവുമ്പോള്‍ അതുതന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ആ വിനയത്തിന്റെ വിശ്വാസത്തിന്റെ സ്‌നേഹത്തിന്റെ സ്പര്‍ശങ്ങള്‍ ഇനിയുമുണ്ടാകും. ആ പ്രാര്‍ഥനകളാണ് ഇപ്പോള്‍ പ്രവാസികളുടെ ഹൃദയത്തില്‍ നിന്നുയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago