മാഞ്ചീരി കോളനിയില്‍ മെഗാ അദാലത്ത്
കരുളായി: ഉള്‍വനത്തിലെ ആദിവാസികള്‍ക്കു വിവിധ രേഖകള്‍ ഉ@ാക്കുന്നതിന്റെ ഭാഗമായി മാഞ്ചീരി കോളനിയില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഗാ അദാലത്ത് നടത്തി. വിവിധ അളകളിലെ പെന്ഷന് ലഭിക്കാത്തവരെ പെന്ഷന് പദ്ധതിയില്‍ ചേര്‍ക്കുന്നതിനും ആധാര്‍ എടുക്കുന്നതിനും ബാങ്ക് അക്കൗ@് നല്‍കുന്നതിനുമായാണ് ക്യാംപ് നടത്തിയത്.
അറുപത് വയസ് കഴിഞ്ഞിട്ടും പെന്ഷന് ലഭിക്കാത്ത 25 പേരെ അദാലത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കരുളായി ഗ്രാമീണ്‍ ബാങ്ക് ശാഖയുടെ സഹരണത്തോടെ നടത്തിയ ക്യാംപില്‍ 17 പേര്‍ക്ക് ബാങ്ക് അക്കൗ@ും നല്കി. പത്തോളം പേര്‍ക്ക് ആധാര്‍ രജിസ്ട്രേഷനും നടത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ എസ്.ടി തൊഴില്‍ കാര്‍ഡ് രജിസ്ട്രേഷന് നൂറു ശതമാനമാക്കുന്നതിന് ആധാറും അക്കൗ@ും നിര്ബന്ധമായതില് തൊഴിലുറപ്പ് ജീവനക്കാരുടെയും സഹകരണത്തോടെയാണ് അദാലത്ത് നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. കെ. മനോജ് അധ്യക്ഷനായി. ലിസി ജോസ്, കെ.പി ഷറഫുദ്ദീന് സംസാരിച്ചു. കരുളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ബി ഷാജു, ഗ്രാമീണ്‍ ബാങ്ക് സീനിയര്‍ മാനേജര്‍ സുജ മോള്, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ നളിനി, ഹസീന, അശ്വതി, അഖില, സൗതാമിനി, ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരന് പ്രതീപ്, എന്‍.ആര്.ഇ.ജി ജീവനക്കാരനായ പി. റഫീഖ്, വി. ഷെഫീഖ്, അഞ്ചാംമൈല്‍ അക്ഷയാ പ്രതിനിധി ബിനോയ്, ഷാക്കിര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."