ഉദ്ഘാടനം കഴിഞ്ഞിട്ടും താലൂക്ക് അനക്സ് കെട്ടിടം നോക്കുകുത്തി
ആലുവ: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും താലൂക്ക് അനക്സ് കെട്ടിടം നോക്കുകുത്തി. ആലുവ സിവില്‍ സ്റ്റേഷനുള്ളിലെ താലൂക്ക് അനക്സ് കെട്ടിടത്തിനാണ് ഈ ദുര്‍വിധി. ഉദ്ഘാടനങ്ങള്‍ രണ്ടെണ്ണം നടത്തിയെങ്കിലും കെട്ടിടം തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇപ്പോഴും ആയിട്ടില്ല. വകുപ്പ് മന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം നടത്തിയത്.
സിവില്‍ സ്റ്റേഷനിലെ ഓഫിസുകളിലെ അപര്യാപ്തതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏതാനും ഓഫിസുകള്‍ക്കായി സിവില്സ്റ്റേഷന് സമീപത്തായി തന്നെ അനക്സ് കെട്ടിടം നിര്‍മ്മിച്ചത്. തുടര്‍ന്ന് ചോര്‍ന്നൊലിയ്ക്കുന്ന നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ഓഫിസ്, പ്രവാസികള്‍ക്കായുള്ള ക്ഷേമനിധി ഓഫിസ് തുടങ്ങിയവ അനക്സ് കെട്ടിടത്തിലാക്കുവാന് അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങളായിട്ടും ഒരു നടപടിയും പൂര്‍ത്തിയാക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി പനര്നിര്മാണം നടത്തിയ അനക്സ് കെട്ടിടം ഇപ്പോഴും താഴിട്ട് പൂട്ടിയ നിലയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."