ഇളക്കിയ സ്ലാബുകള്‍ തിരിച്ചിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: നഗരത്തിലെ കാനകള്‍ വൃത്തിയാക്കാന്‍ വേണ്ടി ഇളക്കിമാറ്റുന്ന സ്ലാബുകള്‍ അന്ന് തന്നെ തിരിച്ചിടാതിരിക്കുന്നതു കാരണം അപകടം ഉണ്ടായാല്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന് ചുറ്റുമുള്ള ദുര്‍ഗന്ധപൂരിതമായ അവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൊച്ചി നഗരസഭ സെപ്റ്റംബര്‍ 19 ന് രാവിലെ 11 ന് കാക്കനാട് കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.കെ. അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മിഷന്‍ കൊച്ചി നഗരസഭയില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് മെട്രോറയില്‍ സജ്ജമാകുതോടെ അവസാനിക്കുമെന്ന് വിശദീകരണത്തില്‍ പറയുന്നു. രാജാജി റോഡില്‍ 500 മീറ്ററും ഷേണായീസ് തീയേറ്ററിന് സമീപം സുഭാഷ് പാര്‍ക്കിന് മുന്നില്‍ 650 മീറ്ററും പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്.
എസ് ആര്‍ വി ജംഗ്ഷന്‍ മുതല്‍ ജോസ് ജംഗ്ഷന്‍ വരെ 400 മീറ്റര്‍ പാര്‍ക്ക് ചെയ്യാമെന്നും വിശദീകരണത്തില്‍ പറയുന്നു.പൊട്ടിപൊളിഞ്ഞ സ്ലാബുകള്‍ മാറ്റി പുതിയ സ്ലാബുകള്‍ സ്ഥ ാപിക്കണമെന്ന് കമ്മീഷന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി.
നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണം. ബ്രഹ്മപുരം പ്ലാന്റില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദുരം വരെ ദുര്‍ഗന്ധമാണ്. മാലിന്യ സംസ്‌കരണ പ്ലാന്റിന് 108 ഏക്കര്‍ ഉണ്ടെങ്കിലും ചുറ്റുപാടും മാലിന്യം നിക്ഷേപിക്കുന്നു.
ചീഞ്ഞളിഞ്ഞ മാലിന്യം ആരോഗ്യം നശിപ്പിക്കും. അതിനാല്‍ ദുര്‍ഗന്ധം അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."