HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
August 09 2016 | 18:08 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-19

ഫിസിക്‌സ് പ്രൊജക്ട്
ഫെലൊ: അപേക്ഷ
ക്ഷണിച്ചു

സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ കെ.എസ്.സി.എസ്.ടി.ഇ സഹായത്തോടെയുള്ള പ്രൊജക്ടിലേക്ക് പ്രൊജക്ട് ഫെലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60 ശതമാനം മാര്‍ക്ക് തത്തുല്യ ഗ്രേഡോടെയുള്ള എം.എസ്‌സി ഫിസിക്‌സ്. പ്രതിമാസ ഫെലോഷിപ്പ് തുക: 11,000+10 ശതമാനം എച്ച്.ആര്‍.എയും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡോ.ലിബു കെ.അലക്‌സാണ്ടര്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്‌സ്, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 18-നകം ലഭിക്കണം. ഫോണ്‍: 9446376861.

പരീക്ഷയ്ക്ക് ഹാജരാകണം

ആഗസ്റ്റ് 11ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് തൃശൂര്‍ വിമല കോളജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ഢങഅചആട0388  മുതല്‍  ഢങഅചആട0424 വരെയും, ടഏഅങആആഅ206 മുതല്‍ ടഏഅങആആഅ219 വരെയും ടഏഅചആആഅ001 മുതല്‍ ടഏഅചആആഅ024 വരെയും രജിസ്റ്റര്‍ നമ്പറുള്ളവര്‍ അതേ ഹാള്‍ടിക്കറ്റുമായി തൊഴിയൂര്‍ എ.സി.കുഞ്ഞുമോന്‍ ഹാജി മെമ്മോറിയല്‍ ഐ.സി.എ കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

ബിരുദ ഏകജാലകം:
അഞ്ചാം അലോട്ട്‌മെന്റ്
ഓഗസ്റ്റ് പത്തിന്

ഏകജാലക ബിരുദ പ്രവേശനം അഞ്ചാം അലോട്ട്‌മെന്റ് ഓഗസ്റ്റ് പത്തിന് ഉച്ചക്ക് മൂന്നുമണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഓഗസ്റ്റ് 17ന് ഉച്ചക്ക് മൂന്നുമണിക്കകം സ്ഥിരം അഡ്മിഷന്‍ എടുക്കണം. മാന്‍ഡേറ്ററി ഫീസ് (ജനറല്‍ വിഭാഗം 425 രൂപ, എസ്.സിഎസ്.റ്റി വിഭാഗം 100 രൂപ) ഇ-പെയ്‌മെന്റായി ഓഗസ്റ്റ് 17 നകം അടക്കണം. അഞ്ചാം അലോട്ട്‌മെന്റിന് മുന്‍പ് ഫീസടച്ചവര്‍ വീണ്ടും അടക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.പി.എഡ് സീറ്റ് ഒഴിവ്

സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയില്‍ ബി.പി.എഡിന് ഒഴിവുള്ള സീറ്റുകളിലേക്ക് എഴുത്ത് പരീക്ഷയും കായികക്ഷമതാ ടെസ്റ്റും ഓഗസ്റ്റ് 18ന് രാവിലെ 9.30ന് സര്‍വകലാശാലാ കാംപസിലെ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ നടക്കും.
യോഗ്യത: ബിരുദം. 2016 ജൂലൈ ഒന്നിന് 26 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ 550 രൂപ (എസ്.സിഎസ്.ടി-350 രൂപ) ഇ-പെയ്മന്റായി അടച്ച് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാന്‍, ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, യോഗ്യത, സമുദായം, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും സ്‌പോര്‍ട്‌സ് കിറ്റും സഹിതം രാവിലെ ഒന്‍പത് മണിക്ക് ഹാജരാവണം. യോഗ്യത നേടുന്നവര്‍ക്ക് പ്രവേശനം അന്ന് ലഭിക്കും. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407547.

പ്രവേശന പരീക്ഷാ
റാങ്ക് ലിസ്റ്റ്

ജൂണില്‍ നടത്തിയ എം.എസ്‌സി ജനറല്‍ ബയോടെക്‌നോളജി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റും കോളേജ് അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. മെയിന്‍ (മെറിറ്റ്) ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് 16നകം ബന്ധപ്പെട്ട കോളജില്‍ പ്രവേശനം നേടണം. ഒഴിവുകള്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്നു നികത്തും. പ്രവേശനം നേടാനുള്ള അവസാന തിയതി ഓഗസ്റ്റ് 22. ഫോണ്‍: 0494 2407017, 2407016.

പി.ജി ഇംഗ്ലീഷ്
പ്രവേശന പരീക്ഷ

2016-ലെ പി.ജി ഇംഗ്ലീഷ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷ ഓഗസ്റ്റ് 11ന് ടാഗോര്‍ നികേതനില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി സഹിതം രാവിലെ പത്തുമണിക്ക് ഹാജരാകണം. ഫോണ്‍: 0494 2407016, 2407017.

അവസാന വര്‍ഷ ബി.കോംബി.ബി.എ മാര്‍ക്ക് ലിസ്റ്റ്

അവസാന വര്‍ഷ ബി.കോം,ബി.ബി.എ ഏപ്രില്‍ 2015 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 30. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് നേരിട്ട് ലഭിക്കും.

എം.പി.എഡ്
പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago