HOME
DETAILS
MAL
ജോഷ്‌ന- ദീപിക സഖ്യത്തിന് വെങ്കലം
backup
August 05 2017 | 19:08 PM
മാഞ്ചസ്റ്റര്‍: ലോക ഡബിള്‍സ് സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ- ദീപിക പള്ളിക്കല്‍ കാര്‍ത്തിക് സഖ്യത്തിന് വെങ്കലം. സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ സഖ്യം ജെന്നി ഡന്‍കാഫ്- അലിസന്‍ വാടേഴ്‌സ് സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്. ആദ്യ സെറ്റ് വിജയിച്ച ശേഷമാണ് ജോഷ്‌ന- ദീപിക സഖ്യം പിന്നോക്കം പോയത്. സ്‌കോര്‍: 11-6, 6-11, 8-11.മിക്‌സഡ് ഡബിള്‍സിലേയും ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ക്വാര്‍ട്ടറിലെത്തിയ സൗരവ് ഘോഷാല്‍- ദീപിക സഖ്യവും വിക്രം മല്‍ഹോത്ര- ജോഷ്‌ന ചിന്നപ്പ സഖ്യവും തോല്‍വിയോടെ പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."