HOME
DETAILS

'സൂര്യന്‍ കിഴക്ക് ഉദിക്കുന്നിടത്തോളം ഞങ്ങള്‍ സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും'- അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി വീണ്ടും

  
backup
December 25 2019 | 06:12 AM

national-npr-first-step-towards-nrc-shah-misleading-country-asaduddin-owaisi

ഹൈദരാബാദ്: എന്‍.ആര്‍.സിയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) എന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. എന്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു ഉവൈസി.


'1955ലെ പൗരത്വ നിയമപ്രകാരമാണ് അവര്‍ എന്‍.പി.ആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍.ആര്‍.സിയുമായി ബന്ധമില്ലേ? എന്തിനാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? പാര്‍ലമെന്റില്‍ എന്റെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുമെന്നു പറഞ്ഞത്. അമിത് ഷാ സാഹേബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. എന്‍.ആര്‍.സി എന്‍.പി.ആറിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. 2020 ഏപ്രിലില്‍ എന്‍.പി.ആര്‍ നടപ്പിലാകുമ്പോള്‍ അധികൃതര്‍ രേഖകള്‍ ആവശ്യപ്പെടും. അവസാന പട്ടിക എന്‍.ആര്‍.സി തന്നെയാകും' - ഉവൈസി ചൂണ്ടിക്കാട്ടി.


'അമിത്ഷാ എന്നേക്കാളും വിദ്യാസമ്പന്നനാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ മന്ത്രാലയത്തിന്റെ 2018-19 വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 15ാം അധ്യായം അദ്ദേഹം വായിച്ചിട്ടുണ്ടാവും. അതില്‍ തന്നെ പറയുന്നുണ്ട്. നേരത്തെ പറഞ്ഞ നിബന്ധനകള്‍ക്കനുസൃതമായി എന്‍.ആര്‍.സി നടപ്പാക്കുന്നതിനുള്ള ആദ്യപടിയാണ് എന്‍.പി.ആര്‍ എന്ന്'- ഉവൈസി ചൂണ്ടിക്കാട്ടി.

വാര്‍ത്തകളുടെ അടിസ്ഥാനത്തിന്‍ മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. അതും ഒരു കുറ്റമായോ ഇക്കാലത്ത്. സത്യം പറയുന്നത് കുറ്റകൃത്യമാണെങ്കില്‍ അവര്‍ എന്നെ വെടിവെക്കട്ടെ എന്നും ഉവൈസി തുറന്നടിച്ചു.

ഉവൈസിയെ പരിഹസിച്ച് നേരത്തെ അമിത് ഷാ രംഗത്തെത്തിയിരുന്നു. 'ഉവൈസിയുടെ നിലപാടില്‍ എനിക്ക് അല്‍ഭുതമില്ല. സൂര്യന്‍ കിഴക്കാണുദിക്കുന്നതെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ ഉവൈസി പറയും സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നതെന്ന്. എന്നാല്‍ എന്‍.പി.ആര്‍ എന്‍. ആര്‍.സിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും എന്‍.പി.ആറിന് എന്‍. ആര്‍.സിയുമായി ഒന്നും ചെയ്യാനില്ലെന്നും ഉവൈസിയോട് ആവര്‍ത്തിക്കുകയാണ്' - എന്നായിരുന്നു ഷായുടെ പ്രതികരണം.

എന്‍.പി.ആര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണെന്ന് ശശി തരൂര്‍ എം.പി ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എന്‍.പി.ആറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.


കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശ്യങ്ങള്‍ മാറിയിട്ടില്ലെന്നും അവതരണ തന്ത്രങ്ങള്‍ പരിഷ്‌കരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് തരൂര്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago