HOME
DETAILS

ആരോഗ്യമേഖല കച്ചവട മേഖലയായി: ബിന്ദു കൃഷ്ണ

  
backup
August 05 2017 | 19:08 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%be

കൊട്ടാരക്കര: കേരളത്തിലെ ഏറ്റവും വലിയ കച്ചവട മേഖലയായി നമ്മുടെ  ആരോഗ്യ മേഖല മാറിയിരിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ പറഞ്ഞു.
താലൂക്കാശുപത്രിയില്‍ പ്രസവ ചകിത്സയ്ക്കിടയില്‍ മരിച്ച കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് വിമലാലയത്തില്‍ ബൈജുവിന്റെ ഭാര്യ സഹിത(31)ന്റെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തിനു കാരണക്കാരായ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സഹിതയുടെ ഭര്‍ത്താവ്  ബൈജുവും ബന്ധുക്കളും  താലൂക്കാശുപത്രിക്ക് മുന്നില്‍ നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആശുപത്രികളില്‍ എത്തുമ്പോള്‍ രോഗികള്‍ക്ക് കിട്ടേണ്ടുന്ന സ്വാന്ത്വനം  ജീവനക്കാര്‍ നല്‍കുന്നില്ല. രോഗികളോട് ഇവര്‍ ശത്രുത മനോഭാവത്തോടെ പെരുമാറുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
സഹിതയുടെയും കുഞ്ഞിന്റെയും ബന്ധുക്കള്‍ക്ക് നീതി കൊടുക്കാന്‍ നിയമപാലകര്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ജനതാദള്‍ (എസ് ) സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുധാകരന്‍ പള്ളത്ത് അധ്യക്ഷനായി.
കെ.പി.സി.സി നിര്‍വാഹക സമിതിയംഗം  അലക്‌സ് മാത്യു, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ. ഷാജു. സേവാദള്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഷിജു പടിഞ്ഞാറ്റിന്‍കര, തോമസ് പണിക്കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. രശ്മി, സജീര്‍, കെ.പി.എം.എസ് നേതാക്കളായ ഉഷാലയം ശിവരാജന്‍, മുളവന മോഹനന്‍, പള്ളിക്കല്‍ സാമുവല്‍ തടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago