ഗതാഗത കുരുക്കിന് പരിഹാരം കാണും
കൊട്ടിയം:കൊട്ടിയം ജങ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി എം.നൗഷാദ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ചര്‍ച്ചനടത്തി.
കൊട്ടിയം ജങ്ഷനിലെത്തി അടിയന്തിരമായി ജങ്ഷനില്‍ നടപ്പിലാക്കേണ്ട പ്രവൃത്തികളെക്കുറിച്ച് വിശകലനം ചെയ്തു.
പാതയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും അസിസ്റ്റന്റ് പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവുമാണ്ശനിയാഴ്ച കൊട്ടിയം ജങ്ഷനിലെത്തിയത്.
ജങ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിലേക്ക് അടിയന്തിരമായി ചെയ്യേണ്ട പ്രവൃത്തികളെക്കുറിച്ച് ചാത്തന്നൂര്‍ എ.സി.പി.ജവഹര്‍ ജനാര്‍ദ് എം.എല്‍.എ.യെ ബോധ്യപ്പെടുത്തി. ജങ്ഷനില്‍ റോഡിന്റെ ഇരുവശവും വീതി കൂട്ടി ടാര്‍ ചെയ്യുകയുംനടപ്പാതകള്‍ സ്ഥാപിക്കുകയും പുതിയ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുകയും ചെയ്താല്‍ കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് പൊലിസ് പറഞ്ഞത്.
ഇത് ലഭിക്കുന്ന മുറക്ക് ഫണ്ട് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
കൊട്ടിയം ജങ്ഷന്‍, ചാത്തന്നൂര്‍-ഇരവിപുരം എന്നീ രണ്ട് മണ്ഡലങ്ങളിലായതിനാല്‍ ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിഎസ്.ജയലാല്‍ എം.എല്‍.എ.യുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."