ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു
എരുമപ്പെട്ടി: കടങ്ങോട് മേഖലയില്‍ ക്ഷേത്രങ്ങളില്‍ മോഷണം. നാല് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്രം, ആലീശ്വരം ശിവക്ഷേത്രം , പാറപ്പുറം കളപ്പുറത്ത് അയ്യപ്പക്ഷേത്രം, അന്തിമഹാകാളന്‍കാവ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ റോഡരുകിലുള്ള ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ആലീശ്വരം ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം ഇളക്കിയെടുത്ത് മുന്‍വശത്ത് കൊണ്ടുവന്നാണ് കുത്തിത്തുറന്ന്. പുനരുദ്ധാരണം നടക്കുന്ന ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. കളപ്പുറത്ത് അയ്യപ്പക്ഷേത്രത്തില്‍ മുന്‍വശത്ത് റോഡിനോട് ചേര്‍ന്നുള്ള ഭണ്ഡാരം കുത്തിതുറന്നും പുറകിലെ പ്രതിഷ്ഠയോട് ചേര്‍ന്ന് സ്ഥാപിച്ച ഭണ്ഡാരം ഇളക്കിയെടുത്ത് കുത്തിതുറന്നുമാണ് പണം കവര്‍ന്നത്.
അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.
ശ്രീകോവിലിനോട് ചേര്‍ന്ന് സ്ഥാപിച്ചുള്ള രണ്ട് ഭണ്ഡാരവും ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളോട് സ്ഥാപിച്ചിട്ടുള്ള മൂന്ന് ഭണ്ഡാരവും കുത്തിതുറന്നാണ് പണം കവര്‍ന്നിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചയാണ് മോഷണം നടന്നിട്ടുള്ളത്. കൈകുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്നത് പുലര്‍ച്ചെ നാല് മണിക്കാണ്. പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരായ രണ്ട് പേര് മോഷ്ടാവിനെ കണ്ടതായി പറയുന്നു.
ഇവരെ കണ്ടയുടന്‍ മോഷ്ടാവ് ചുവപ്പ് നിറത്തിലുള്ള മോപ്പഡില്‍ കയറി രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."