വിനോദ സഞ്ചാര ഭൂപടത്തില്‍ പുന്നയൂര്‍ക്കുളവും
പുന്നയൂര്‍ക്കുളം: സംസ്ഥാന വിനോദ സഞ്ചാര വനകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ന്റെ കീഴില്‍ നടപ്പിലാക്കുന്ന 'പെപ്പര്‍ ടൂറിസം പദ്ധതിയില്‍' സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ ഒന്നായി പുന്നയൂര്‍ക്കുളം പഞ്ചായത്തിനേയും തിരഞ്ഞെടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ് അറിയിച്ചു.
പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്സിബിള് ടൂറിസം' (പെപ്പര്‍) പദ്ധതി പ്രകാരമാണ് പുന്നയൂര്‍ക്കുളത്തെ തിരഞ്ഞെടുത്തത്.
പുന്നയൂര്‍ക്കുളത്തെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നല്കാന് ഉപകരിക്കും വിധം ജനപങ്കാളിത്തത്തോടെ ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുകയും പ്രാദേശിക ടൂറിസം സംരംഭങ്ങളെ വളര്‍ത്തിയെടുത്തും സഞ്ചാരികളെ കൂടുതലായി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്കെത്തിക്കാനും പ്രാദേശികമായ കലയും സംസ്കാരവും തൊഴിലും നാടിന്റെ പ്രകൃതി ഭംഗിയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനുമായി 'പെപ്പര്‍ ടൂറിസം പദ്ധതി' ലക്ഷ്യമിടുന്നതെന്ന് ധനീപ് പറഞ്ഞു.
പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ആല്‍ത്തറ കുന്നത്തൂര്‍ മനയില്‍ ശനിയാഴ്ച്ച 10ന് കെ.വി ബ്ദുള്ഖാദര് എം.എല്‍.എ നിര്‍വഹിക്കും. ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാന കോഡിനേറ്റര്‍ രൂപേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ബിന്ദു മണി എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും.
രാവിലെ 11 മുതല്‍ മൂന്ന് വരെ സ്പെഷ്യല്‍ ടൂറിസം ഗ്രാമസഭ നടക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല നിര്‍മാതാക്കള്‍, കലാക്കാരന്മാര്, ഹോം സ്റ്റേ, ഫാം സ്റ്റേ, ടൂറിസം സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍ തുടങ്ങിയവരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."