തോട് കൈയേറി നിര്‍മിച്ച മതില് നാട്ടുകാര്‍ പൊളിച്ചു നീക്കി
മുവാറ്റുപുഴ: പാപ്പാളതോട് കൈയേറി മതില് നിര്‍മിച്ചത് നാട്ടുകാര്‍ പൊളിച്ച് നീക്കി. പായിപ്ര ഗ്രാമപഞ്ചായത്തിലെ ശുദ്ധജലസ്രോതസുകളിലൊന്നായ പാപ്പാള തോട് കൈയേറി സ്വകാര്യ വിക്തി നിര്‍മിച്ച മതിലാണ് നാട്ടുകാര്‍ തകര്‍ത്തത്.
പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ നിരപ്പ് ഭാഗത്താണ് പാപ്പാളതോട് അനധികൃതമായി കൈയേറിയത്. തോടിന് കരയിലെ ഭൂമി ഭൂമാഫിയ സംഘം വാങ്ങിയതിന് ശേഷം തോട് കൈയേറി മതില് നിര്‍മിക്കുകയായിരുന്നു. മതില് നിര്‍മിച്ചതോടെ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് കൊണ്ടിരുന്ന കുളിക്കടവിലേക്ക് എത്തിപ്പെടാന്‍ പറ്റാതായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നലെ ഉടമ മതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി മതില് പൊളിച്ച് നീക്കുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ കല്ച്ചി റയില്‍ നിന്നും ആരംഭിച്ച് മുവാറ്റുപുഴ കിഴുക്കാവ് തോടില്‍ അവസാനിക്കുന്ന പാപ്പാളതോട് കടുത്ത വേനലിലും ജല സമൃദ്ധമാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് കുളിക്കുന്നതിനും കൃഷിക്കുംമറ്റും പാപ്പാള തോടിനെയാണ് ആശ്രയിക്കുന്നത്. തോട് സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്തിലെ അതിപുരാതനമായ പാപ്പാളതോട് അനധികൃത കയ്യേറ്റം മൂലം നാശത്തിന്റെ വക്കിലാണ്. പാപ്പാള തോടിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."