മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍
തിരുവനന്തപുരം: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡലിന് മോട്ടോര്‍ വാഹന വകുപ്പിലെ ചുവടെ പറയുന്ന ഉദ്യോഗസ്ഥര്‍ അര്‍ഹരായി. സജിത്.വി (ആര്‍.ടി.ഒ, ആറ്റിങ്ങല്‍), കെ. പത്മകുമാര്‍ (അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, തിരുവനന്തപുരം), മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍: എം.എം സിദ്ദിഖ് (ആര്‍.ടി. ഓഫിസ്, തൃശ്ശൂര്‍), അജികുമാര്‍.ബി (സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, റാന്നി), ബി. ഷഫീക്ക് (ആര്‍.ടി. ഓഫിസ്, എറണാകുളം).
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍: ബിജു. ഡി.എസ് (സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, കൊട്ടാരക്കര), ബിനോയ് വര്‍ഗീസ് (ആര്‍.ടി.ഓഫിസ്, തൃശ്ശൂര്‍), പ്രവീണ്‍ കെ.എസ്(ടി.സി സ്‌ക്വാഡ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ്), രാംജി കെ. കരണ്‍ (സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, കുന്നത്തൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."