ഹരിത പെരുമാറ്റ ചട്ടം കര്‍ശനമാക്കി അഗളി പഞ്ചായത്ത്
അഗളി: പഞ്ചായത്ത് പരിധിയിലെ കച്ചവട സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും ഹരിത പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പഞ്ചായത്ത് നല്‍കുന്നത്. ഇതിനായി 21 വാര്‍ഡുകളിലായി പ്രത്യേക യോഗങ്ങള്‍ വരുന്ന തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി നടത്തുന്നുണ്ട് ഹരിത പെരുമാറ്റ ചട്ടത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്‍പ്പടെയുള്ളവ റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.
ഹരിത കര്‍മസേനയുടെ ആഭിമുഖ്യത്തില്‍ പുന ചക്രമണത്തിനുതകുന്ന പ്ലാസ്റ്റിക്ക് ശേഖരണം ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്ത് ഓഫീസിനു സമീപത്തായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള മെറ്റീരിയല്ഫെസിലിറ്റേഷന് സെന്ററിലെത്തിക്കുന്ന ഇവ കോട്ടത്തറയിലുള്ള സ്വകാര്യ റീ സൈക്ലിങ്ങ് യൂണിറ്റിനാണ് കൈമാറുക. വ്യാപര സംഘടനകള്‍ നല്ല രീതിയിലാണ് സഹകരിക്കുന്നതെന്നും ഉറവിട മാലിന്യ പരിപാലനത്തിനായി പ്രധാന ജങ്ഷനുകളില്‍ തുമ്പൂര്‍മുഴി സംവിധാനം ജനുവരിയോടു കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് ആരംഭിച്ചിട്ടുള്ളതായി പഞ്ചായത്ത് ശുചിത്വമിഷന് പ്രവര്‍ത്തന കോഓര്‍ഡിനേറ്റര്‍ കെ പ്രതാപന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."