HOME
DETAILS

ജന്‍ ഔഷധിയുടെ പേരില്‍ അഴിമതി; ബി.ജെ.പി സംസ്ഥാന നേതാവിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം

  
backup
August 05 2017 | 20:08 PM

%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%94%e0%b4%b7%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b4


കൊച്ചി: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തിനു പിറകെ ജന്‍ ഔഷധി പദ്ധതിയുടെ മറവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെതിരേ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണത്തോടെ പാര്‍ട്ടി ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു.
എ.എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ 'സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷന്‍'(സൈന്‍) എന്ന കൊച്ചി കേന്ദ്രമായ സംഘടന ജന്‍ ഔഷധി പദ്ധതിയുടെ മറവില്‍ നടത്തിയതായി ഉയര്‍ന്നിരിക്കുന്ന ലക്ഷങ്ങളുടെ അഴിമതിയാരോപണത്തെ തുടര്‍ന്നാണ് ആര്‍.എസ്.എസ് -ബി.ജെ.പി അണികള്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ പാവപ്പെട്ട രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ളവ എത്തിക്കുകയെന്ന ലക്ഷ്യമിട്ടാണ് ജന്‍ ഔഷധി പദ്ധതിക്ക് നീക്കം തുടങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും ജന്‍ ഔഷധി പദ്ധതിയുടെ പേരില്‍ വന്‍ അഴിമതി നടന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, സ്വകാര്യ മരുന്നു കമ്പനികള്‍ ജന്‍ ഔഷധിയെ തകര്‍ക്കാന്‍ വ്യാജ ആരോപണങ്ങള്‍ മെനയുകയാണെന്നു പറഞ്ഞുകൊണ്ട് ആരോപണ വിധേയര്‍ വകുപ്പ് മന്ത്രിയായ എച്ച്.എന്‍ അനന്തകുമാറിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതേസമയം, രണ്ടാഴ്ചക്കകം പദ്ധതിയുമായി ബന്ധപ്പെട്ടും 'സൈന്‍'നെകുറിച്ചും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഫാര്‍മസ്യൂട്ടിക്കല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു സ്റ്റോര്‍ ആരംഭിക്കുന്നതിന് ഒരു ലക്ഷത്തി പതിനേഴായിരം രൂപ മുതല്‍ മൂന്നര ലക്ഷം രൂപവരെ സൈന്‍ എന്ന സംഘടന അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  22 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  22 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  22 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  22 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  22 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  22 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  22 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  22 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  22 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  22 days ago