HOME
DETAILS
MAL
അഴിമതിയാരോപണം; നാട്ടുകാര്‍ റോഡ് നവീകരണം തടഞ്ഞു
backup
December 14 2018 | 09:12 AM
പട്ടാമ്പി: തൃത്താ-മുതുതല-കൊപ്പം റോഡ് അറ്റകുറ്റപ്രവൃത്തിയില് അഴിമതിയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് പണി തടഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആവശ്യമായ ടാറും മെറ്റലും ചേര്‍ക്കാതെയുമാണ് പ്രവൃത്തി നടക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്.
പി.ഡബ്ല്യൂ.ഡി അധികൃതര്‍ സ്ഥലത്തെത്തി. മികച്ച രൂപത്തില്‍ അറ്റകുറ്റപണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രവൃത്തി പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."