കൈയേറ്റക്കാരന് അനുകൂല റിപോര്‍ട്ട്; ദേവികുളം തഹസില്‍ദാര്‍ക്കു സസ്‌പെന്‍ഷന്‍
സബ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത് ഭൂമി ഒഴിപ്പിക്കാതെ
തൊടുപുഴ: ഭൂമി ഒഴിപ്പിക്കാതെ കൈയേറ്റക്കാരന് അനുകൂലമായി റിപോര്‍ട്ട് നല്‍കിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒഴിപ്പിക്കല്‍ നടത്താതെ നടപടികള്‍ പൂര്‍ത്തീകരിച്ചെന്നു റിപോര്‍ട്ട് നല്‍കിയ ദേവികുളം സ്‌പെഷന്‍ തഹസില്‍ദാര്‍ കെ.എസ് ജോസഫിനെയാണ് ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ സസ്‌പെന്‍ഡ് ചെയ്തത്.
വിവാദ ഭൂമിയായ മൂന്നാര്‍ ഇക്കാ നഗറിലെ പാര്‍ട്ടി ഗ്രാമം എന്നു വിളിപ്പേരുള്ള സ്ഥലത്തെ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് നല്‍കിയത്. സി.പി.എം പാര്‍ട്ടി ഗ്രാമമെന്ന പേരില്‍ അറിയപ്പെടുന്ന ഈ മേഖല എസ്. രാജേന്ദ്രന്‍ എം.എല്‍.എ അടക്കം താമസിക്കുന്ന സ്ഥലമാണ്. ഇവിടം സന്ദര്‍ശിച്ച ഉദ്യോഗസ്ഥന്‍ ഒഴിപ്പിക്കല്‍ നടത്തിയെന്ന് റിപോര്‍ട്ട് നല്‍കുകയായിരുന്നു.
വിവാദങ്ങളില്‍ നിറഞ്ഞ പ്രസ്തുത സ്ഥലത്തെ രേഖകളും കൈയേറ്റക്കാരുടെ പേരുവിവരങ്ങളും വിശദമായി പരിശോധിക്കുന്നതിനിടയിലാണ് തഹസില്‍ദാര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് സബ് കലക്ടര്‍ക്ക് ബോധ്യപ്പെട്ടത്. ഇതോടെ ദേവികുളം സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."