'കാലം മായ്ച്ചാലും മായാത്ത ചരിത്ര ചിത്രം' പ്രദര്‍ശനം തുടങ്ങി: രാഹുലിനെതിരായ ആക്രമണത്തിനു
പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിനു പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാകുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി 'ഇന്ദിരാഗാന്ധി: കാലം മായ്ച്ചാലും മായാത്ത ചരിത്രചിത്രം' എന്ന ഫോട്ടോപ്രദര്‍ശനം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിനെ അക്രമിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബി.ജെ.പിക്കും ആര്.എസ്.എസിനും ഒഴിഞ്ഞുമാറാനാവില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരേയുണ്ടായ അതിക്രമത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ല. ഈ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങളോട് മാപ്പു പറയാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിനെതിരേ ഉണ്ടായ അക്രമത്തെ അപലപിക്കാന്‍ തയാറാകാതെ അതിനെ ന്യായീകരിക്കാനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി കെ.പി.സി.സി സംഘടിപ്പിച്ച പ്രിയദര്‍ശനി പബ്ലിക്കേഷന്റെ പുസ്തക പ്രദര്‍ശനം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സ്ത്രീ ശാക്തീകരണ സമ്മേളനം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷമിഭായി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."