കാഷ് അവാര്‍ഡും മൊമന്റോയും വിതരണം ചെയ്തു
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡും മൊമന്റോയും വിതരണം ചെയ്തു. കേരളാ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാനതല കാഷ് അവാര്‍ഡ് വിതരണ ഉദ്ഘാടനം ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്ന് 313 പേര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ വി. ശശി അധ്യക്ഷനായി. ബോര്‍ഡ് ചെയര്മാന് പി.പി ചിത്തരഞ്ജന്, കമ്മിഷണര്‍ കെ.എ സൈറാബാനു, ഫാ. പ്രദീപ് ജോസഫ്, എസ്. സുരേന്ദ്രന്, ഇ. കെന്നഡി, ഹഡ്സണ്‍ ഫെര്‍ണാണ്ടസ്, രാജു ജോര്‍ജ്, ഡോ. ലോറന്‍സ് ഹരോള്‍ഡ്, എച്ച്. സലീം, സ്കൂള്‍ പ്രിന്‍സിപ്പല്‍ കനകദാസ്, എം. ശ്രീകണ്ഠന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."