അയല്‍വാസി മരം മുറിച്ചില്ല; മരത്തിന് മുകളില്‍ കയറി വ്യദ്ധന്റെ ആത്മഹത്യാ ഭീഷണി
കാട്ടാക്കട: അയല്‍വാസി മരം മുറിച്ച് നല്‍കാത്തതിനെത്തുടര്‍ന്ന് ഉറിയാക്കോട്ട് വൃദ്ധന്റെ ആത്മഹത്യാ ഭീഷണി. ഉറിയാക്കോട് ഗ്രെയ്സ് ഭവനില്‍ ജോര്‍ജ് (65) ആണ് ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളില്‍ കയറി യത്. സംഭവം അറിഞ്ഞെത്തിയ വിളപ്പില്‍ശാല പൊലിസും നാട്ടുകാരും റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മരം മുറിക്കാതെ താഴെയിറങ്ങില്ലെന്ന നിലപാടിലായിരുന്നു ജോര്‍ജ്.
ഒടുവില്‍ മരം മുറിക്കാന്‍ ആളെത്തിയതോടെ ജോര്‍ജ് താഴെയിറങ്ങി. വീടിന് സമീപത്തെ മരം അപകടാവസ്ഥയിലാണെന്നും വീട്ടില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഭീഷണിയാണന്നും അയല്‍വാസിയെ അറിയിച്ചെങ്കിലും മരം മുറിച്ചുമാറ്റാന്‍ തയാറായില്ല. തുടര്‍ന്ന് പരാതിയുമായി പഞ്ചായത്തിലും പൊലിസിലും രണ്ടു വര്‍ഷമായി നിരന്തരം കയറി ഇറങ്ങി. എന്നിട്ടും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇന്നലെ ഉച്ചയോടെ വ്യത്യസ്ത പ്രതിഷേധത്തിന് മുതിരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."