കോട്ടത്തറ പഞ്ചായത്തിലെ അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുന്‍ പഞ്ചായത്തംഗങ്ങള്‍
കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ 2008-09 സാമ്പത്തിക വര്‍ഷ തൊഴിലുപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പൈപ്പ് വാങ്ങിയതില്‍ ക്രമക്കേട് നടന്നതില്‍ പര്‍ച്ചേസിങ് കമ്മിറ്റിക്ക് പങ്കുണ്ടെന്ന വാദം തെറ്റാണെന്ന് അന്നെത്തെ പര്‍ച്ചേസിംഗ് കമ്മിറ്റി അംഗങ്ങളായ മധു എസ് നമ്പൂതിരി, എം മധു, കെ പോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. 2009ല്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത മുന്‍ ഹെഡ് ക്ലര്‍ക്ക് നല്‍കിയ പരാതിയില്‍ തൊഴിലുറപ്പ് സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ശ്രീകണ്ഠന്‍ നായര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നതാണ്. ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പഞ്ചായത്തിലെ രേഖകള്‍ പരിശോധിക്കാതെയും പല വിവരങ്ങളും തെറ്റായി രേഖപ്പെടുത്തിയുമാണ്. 40 ശതമാനം മെറ്റീരിയല്‍ കോസ്റ്റില്‍ ഉപയോഗിച്ച് റോഡുകളുടെ പ്രവൃത്തി നടത്തിയതില്‍ കരിങ്കല്ല്, മെറ്റല്‍, ആര്‍.സി.സി പൈപ്പ് എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇതിന്റെ നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചാണ് വാങ്ങിയത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ് ജമുന അന്വേഷണം നടത്തി. അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് കഴിഞ്ഞ സര്‍ക്കാര്‍ ഈ വിഷയം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം സമഗ്രമായി നടത്തുകയും വിജിലന്‍സ് എന്‍ജിനീയറിങ് വിഭാഗം റോഡുകള്‍ പൂര്‍ണമായും പരിശോധിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിമതി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി ചില റോഡുകള്‍ക്ക് ഉപയോഗിക്കാന്‍ കൊണ്ടുവന്ന പൈപ്പുകള്‍ ഉപയോഗിക്കാത്തത് സംബന്ധിച്ച് സെക്രട്ടറി, ഓവര്‍സിയര്‍ എന്നിവര്‍ക്ക് വിശദീകരണം ചോദിക്കുകയും ഉപയോഗിക്കാത്ത പൈപ്പുകള്‍ പാഴ്‌ചെലവായി കണക്കാക്കുകയും ചെയ്തു. ഈ പണം സെക്രട്ടറി, ഓവര്‍സീയര്‍ എന്നിവരില്‍ നിന്നും ഈടാക്കാനും ഉത്തരവായി. വിജിലന്‍സ് നിര്‍ദേശിച്ച പ്രകാരം സെക്രട്ടറി 50 ശതമാനം പണം അടക്കുകയും ചെയ്തു. എന്നാല്‍ പൈപ്പുകളുടെ പണം പര്‍ച്ചേഴ്‌സ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളില്‍നിന്നും ഈടാക്കണമെന്ന വാദം വിജിലന്‍സ് അന്വേഷണത്തില്‍ പറഞ്ഞിട്ടില്ല. മുന്‍ സെക്രട്ടറി കൊടുത്ത നിവേദനത്തില്‍ ചില ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ വിളിച്ച് ഹിയറിങ് നടത്താതെ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."