സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് വ്യാപാരികള്‍ മരുന്നുകള്‍ നല്കി
അരൂര്‍: വ്യാപാരദിനത്തിന്റെ ഭാഗമായി ചന്തിരൂര്‍ മര്‍ച്ചന്റ്സ് യൂണിയന് അരൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് മരുന്നുകള്‍ വാങ്ങി നല്കി.ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങ് അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ്ബി. രത്നമ്മ ഉദ്ഘാടനം ചെയ്തു.മരുന്നുകള്‍ ചന്തിരൂര്‍ മര്‍ച്ചന്റ്സ് യൂണിയന് വൈസ് പ്രസിഡന്റ് കെ.എം.അഹമ്മദില്‍നിന്ന് പ്രസിഡന്റ് ഏറ്റുവാങ്ങി ഡോക്ടറെ ഏല്‍പ്പിച്ചു.സര്‍ക്കാര്‍ വിതരണം ഇല്ലാത്തതും വിലകൂടിയതുമായ മരുന്നുകളാണ് വിതരണം ചെയ്തത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് ഇല്ല എന്ന രോഗികളുടെയും പ്രദേശവാസികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് വ്യാപാരദിനത്തിന്റെ ഭാഗമായി ചന്തിരൂര്‍ മര്‍ച്ചന്റ് സ് യൂണിയന് അരൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് മരുന്നുകള്‍ വാങ്ങി നല്കാന് തീരുമാനിച്ചത്.
അരൂര്‍. ചന്തിരൂര്‍, എരമല്ലൂര്‍.എഴുപുന്ന,അരൂക്കുറ്റി,കുമ്പളങ്ങി എന്നീ പ്രദേശങ്ങളില്‍നിന്ന് സാധാരണക്കാരായ രോഗികള്‍ ഇവിടെ എത്തുന്നു. പഞ്ചകര്‍മ്മ ഉള്‍പ്പടെയുള്ള ചികിത്സാരീതികള്‍ ഇവിടെ നടത്താറുണ്ടെങ്കിലും ആവശ്യത്തിന് മരുന്നും സൗകര്യവും ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.സര്‍ക്കാര്‍ നല്കുന്ന നാമമാത്ര മരുന്നുകള്‍ കഴിഞ്ഞ് ബാക്കിയുള്ളവ രോഗികള്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."