പൗരത്വ ബില്‍: ഇടഞ്ഞു നില്‍ക്കുന്നവരോട് ഭീഷണി മുഴക്കി സംഘ് പരിവാര്‍, പാകിസ്താനിലേക്ക് ടിക്കറ്റൊരുക്കിയും വിദ്വേഷം കടുപ്പിച്ചും കൂടുതല്‍ നേതാക്കള്‍
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ ഇടഞ്ഞു നില്‍ക്കുന്നവര്‍ക്കെതിരേ പാകിസ്താനിലേക്ക് ടിക്കറ്റുറപ്പാക്കി വീണ്ടും സംഘ് പരിവാര്‍ രംഗത്ത്. പ്രതിഷേധം കനക്കുകയും ആശയം തോല്‍ക്കുകയും ചെയ്യുമ്പോഴാണ് ഭീഷണിസ്വരങ്ങള്‍ കടുപ്പിച്ച് സംഘ് പരിവാര്‍ വീണ്ടും വിറപ്പിക്കുന്നത്.
കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമെതിരേ രംഗത്തുവന്നത് ബി.ജെ.പി സംസ്ഥാന ജറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ബി.ജെ.പി വക്താവുമാണെങ്കില്‍ മുസ്്‌ലിം സമുദായത്തിനെതിരേ വാളെടുത്തിരിക്കുകയാണ് മുന്‍ ഡി.ജി.പി സെന്‍ കുമാര്‍.
പൗരത്വബില്ലിനെ എതിര്‍ക്കുന്നവരെയെല്ലാം പാകിസ്താനിലേക്കു കയറ്റി അയക്കുമെന്ന ഭീഷണിയുമായി രംഗത്തുവന്നത് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനാണ്. നേരത്തെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്കു കയറ്റിഅയക്കുമെന്ന് പോര്‍വിളി നടത്തിയിരുന്നയാളാണ് ഗോപാലകൃഷ്ണന്‍. പൗരത്വബില്‍ സംബന്ധിച്ച് തയാറാക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പിണറായി വിജയനെക്കൊണ്ടുതന്നെ നടപ്പാക്കുമെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി കനപ്പിക്കുന്നു.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്ന നടപടികളില്‍ നിന്ന് കേരളം വിട്ടു നിന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനു മറുപടി പറയേണ്ടിവരുമെന്നാണ് ബി.ജെ.പി സംസ്ഥാന ജറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാറോല. അങ്ങനെ പറയാന്‍ എന്ത് അധികാരമാണ് പിണറായി വിജയനുള്ളതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു. ഇന്ത്യയില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ വ്യക്തമാക്കി.
ജനസംഖ്യാ കണക്കെടുപ്പും മറ്റും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നോര്‍ക്കണം.
ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കാതെ മുന്നോട്ടുപോകുകയാണെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിന് പിണറായി വിജയന്‍ മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ ഭീഷണിമുഴക്കുന്നുണ്ട്.
മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണവുമായാണ് ഇന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. അമുസ്ലിമുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും, അമുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റുന്ന ലൗ ജിഹാദികകളും എങ്ങനെ ഹിന്ദുവിന്റെ മിത്രമാകുമെന്നാണ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നത്. ഈ വിഷം ചീറ്റലിന് സോഷ്യല്‍ മീഡിയയില്‍ ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടികളും നിറഞ്ഞിട്ടുണ്ട്.
'അല്‍ താക്കിയ' നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്റ്റേറ്റ് ആക്കാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ ഹിന്ദുവിന്റെ മിത്രമാകുമെന്നും
തുല്യമായ രീതിയില്‍ പൊതുധനം കൊടുക്കാത്ത മുസ്ലിം നേതാക്കള്‍ എങ്ങനെ മിത്രങ്ങളാകുമെന്നും പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം, കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ മിത്രമാകുമെന്നും സെന്‍കുമാര്‍ കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
1921 ആവര്‍ത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ സുഹൃത്തുക്കളാകുമെന്നും ന്യൂട്ടന്റെ മൂന്നാം നിയമം ഓര്‍മയുണ്ടാകണമെന്ന ഭീഷണിയും സെന്‍കുമാര്‍ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണിയുമായി രംഗത്തുവന്ന സന്ദീപ് വാര്യരെ ബി.ജെ.പിയിലെ ഒരു വിഭാഗം തള്ളുമ്പോള്‍ മറുവിഭാഗം അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സന്ദീപ് വാര്യരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."