വെസ്റ്റ് ബാങ്കില്‍ അര്‍ധരാത്രിയില്‍ ഇസ്റാഈല്‍ സൈനിക റെയ്ഡ്; വ്യാപക അറസ്റ്റ്
റാമല്ല: ഇസ്റാഈല്‍ അധീന ഫലസ്തീന് പ്രദേശമായ വെസ്റ്റ് ബാങ്കില്‍ അര്‍ധരാത്രിയില്‍ സൈനിക റെയ്ഡ്. ഹമാസ് അനുയായികള്‍ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് പാര്‍ലമെന്റംഗങ്ങളും അറസ്റ്റിലായതായി ഫലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 40 പേരെ അറസ്റ്റ് ചെയ്തതായാണ് ഇസ്റാഈല്‍ സൈന്യത്തിന്റെ വിശദീകരണം. ഇതില്‍ 37 പേരും ഹമാസ് അനുയായികളാണ്.
കഴിഞ്ഞദിവസം വ്യാപക റെയ്ഡ് നടത്തുകയും ഇസ്റാഈല്‍ വെടിവയ്പ്പില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. റാമല്ല നഗരത്തെ അടച്ചിട്ട മിലിട്ടറി സോണായി പ്രഖ്യാപിച്ചാണ് ഇസ്റാഈലിന്റെ നടപടി.
കിഴക്കന്‍ റാമല്ലയിലെ ഓഫ്റയില് അനധികൃത കുടിയേറ്റ കേന്ദ്രത്തിനു സമീപത്തുണ്ടായ ആക്രമണത്തില്‍ രണ്ട് ഇസ്റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് സൈന്യത്തിന്റെ കടുത്ത നടപടി.
അതിനു ശേഷം 70 പേരെ അറസ്റ്റ് ചെയ്തതായി ഹമാസ് പറഞ്ഞു. സൈനികരെ വെടിവച്ചിട്ട നടപടിയെ ഹമാസ് ശക്തമായി പിന്തുണച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ ഇപ്പോഴും 'പ്രതിരോധം' സജീവമായി ഉണ്ടെന്നും വെടിവയ്പ്പിനെ സല്യൂട്ട് ചെയ്യുന്നുവെന്നും ഹമാസ് പ്രതികരിച്ചിരുന്നു. ഫലസ്തീന്റെ മറ്റൊരു ഭാഗമായ ഗസ്സ മുനമ്പ് ഭരിക്കുന്നവരാണ് ഹമാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."