ഓവുചാല്‍ നിര്‍മാണത്തിന്റെ മറവില്‍ നാട്ടുമാവുകള്‍ മുറിച്ചുമാറ്റാന്‍ ശ്രമമെന്ന്
കാക്കവയല്‍: ദേശീയ പാതയോരത്തെ നാട്ടുമാവുകള്‍ മുറിച്ചുമാറ്റല്‍ ഭീഷണിയില്‍. കാക്കവയല്‍ അരുണഗിരി റസിഡന്‍സ് അസോസിയേഷന് സമീപത്തെ രണ്ട് നാട്ടുമാവുകളാണ് മുറിച്ചു മാറ്റല്‍ ഭീഷണിയിലുള്ളത്്.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ് ഈ മരങ്ങള്‍. ഇവിടെ ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഓവുചാല്‍ മരങ്ങള്‍ക്ക് സമീപമെത്തുമ്പോള്‍ തായ്ത്തടിയോട് വളരെ ചേര്‍ത്താണ് കൊണ്ടുപോയിരിക്കുന്നത്.
കൂടാതെ മരത്തിന് ഭീഷണി ഉണ്ടാകണമെന്ന ഉദ്ദേശത്തോടെഓവുചാല്‍ കടന്നുപോകാത്ത വശങ്ങളില്‍നിന്ന് മണ്ണ് നീക്കം ചെയ്തിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് വയനാട്ടിലും വലിയ തോതിലുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം മരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഈ വിഷയത്തില്‍ ഇടപെട്ട് മരങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശത്തെ കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."