ഫാന്‍സി സെന്ററിന് തീപിടിച്ചു; ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം: ഫാന്‍സി സെന്ററിന് തീപിടിച്ച് ഏഴ് ലക്ഷത്തോളം രൂപയുടെ സമാഗ്രികള്‍ കത്തി നശിച്ചു. കൈതമുക്ക് ഫോര്‍ട്ട് ആശുപത്രി റോഡില്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജഗിഫ്റ്റ് ആന്റ് ടോയിസ് സെന്ററിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപിടിത്തം. കടതുറന്ന ശേഷം ജയചന്ദ്രന്‍ പത്തരമണിയോടെ പുറത്തേക്ക് പോയിരുന്നു. ഈ സമയത്താണ് കടയ്ക്ക് തീപിച്ചത്.
ഫോട്ടോകോപ്പി മെഷീന്‍, കളര്‍ പ്രിന്റര്‍, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, റീച്ചാര്‍ജ്ജ് കൂപ്പണുകള്‍, ടിവി, നോട്ടുബുക്കുകള്‍, ഫാന്‍സി ഐറ്റംസ് തുടങ്ങിയവയെല്ലാം കത്തി നശിച്ചു. ചെങ്കല്‍ ചൂളയില്‍ നിന്നും അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. വഞ്ചിയൂര്‍ പൊലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പേട്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ചു. ഉടനടി തീ അണയ്ക്കാനായതിനാല്‍ സമീപത്തെ കടകളിലേക്ക് തീപടരുന്നത് തടയാനായി. അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."