പൊലിസുകാരെ മര്‍ദിച്ച സംഭവം: നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലിസുകാരെ മര്‍ദിച്ച സംഭവത്തില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളായ ശ്രീജിത്ത്, ആരോമല്‍. അഖില്‍, ഹൈദര്‍ എന്നിവരാണ് പൂജപ്പുര പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയത്. ഇവരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് നടുറോഡില്‍ പൊലിസിനെ മര്‍ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിരുന്നു.
വിനയചന്ദ്രന്, ശരത് എന്നീ പൊലിസുകാര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവം അറിഞ്ഞതിന് പിന്നാലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണല്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ പൊലിസുകാര്‍ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലിസുകാര്‍ നോക്കി നില്‍ക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നുകളയുകയായിരുന്നു.
കൂടുതല്‍ പൊലിസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്ട്രോള് റൂമില്‍ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാല് പ്രതികള്‍ പൊലിസില്‍ കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."