ഉഡുപ്പി ക്ഷേത്രത്തിലെ മഡെ സ്നാനയും എഡെ സ്നാനയും നിര്‍ത്തലാക്കി
ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിവാദ ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും നിര്‍ത്തലാക്കി. മഡെ സ്നാന (ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചില് ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങ്), എഡെ സ്നാന(പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങ്) എന്നിവ നിരോധിച്ചതായി പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥ അറിയിച്ചു. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥയുടെ ഉപദേശം തേടിയാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പശഷ്ഠി ഉത്സവത്തോട് അനുബന്ധിച്ചാണ് മഡെ സ്നാനയും എഡെ സ്നാനയും നടന്നിരുന്നത്. ഈ ചടങ്ങളുകളും അന്നദാനത്തിലെ പന്തിഭേദവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാര്‍ച്ച് നടത്തിയിരുന്നു.
പേജാവര്‍ ജാവര്‍ മഠാധിപതി സ്വാമി വിശ്വേഷ തീര്‍ഥ 2016ല്‍ മഡെ സ്നാന നിര്‍ത്തലാക്കുകയും എഡെ സ്നാന കൊണ്ടുവരികയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."